Advertisement

കൊവിഡ് ബാധിച്ച ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിന്റെ ആരോഗ്യനില ഗുരുതരം

June 19, 2020
2 minutes Read

കൊവിഡ് ബാധിച്ച ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിൽ. ആരോഗ്യ നില വഷളയതിനെ തുടർന്ന് ഡൽഹിയിലെ രാജീവ് ഗാന്ധി സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ നിന്ന് സകേത് മസ്‌ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ വരെ ആരോഗ്യനിലയിൽ ആശങ്കയില്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവിട്ടതിനു പിന്നാലെ ഇന്ന ഉച്ചയോടെ  ശ്വാസതടസത്തിന് പുറമേ ന്യുമോണിയ ബാധിക്കുകയായിരുന്നു.

ആരോഗ്യനില വഷളായതിനെ തുടർന്ന് അദ്ദേഹത്തെ ഡൽഹി സകേത് മാക്‌സ് ആശുപത്രിയിലേക്ക് മാറ്റി പ്ലാസ്മ തെറാപ്പിക്ക് വിധേയനാക്കിയേക്കും.

ജൂൺ 16-ന് തുടർച്ചയായി പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സത്യേന്ദർ ജെയിനിന് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കൊവിഡ് പോസിറ്റീവായ വിവരം ജൂൺ 17-ന് അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

ജൂൺ 14ന് അമിത് ഷാ വിളിച്ചുചേർത്ത ഡൽഹിയിലെ കൊവിഡ് അവലോകന യോഗത്തിൽ സത്യേന്ദർ ജെയിനും പങ്കെടുത്തിരുന്നു. കേന്ദ്രആരോഗ്യമന്ത്രി ഹർഷവർധൻ. ഡൽഹി മുഖ്യമന്ത്രി അരവ്നിദ് കേജ് രിവാൾ, ഉപമുഖ്യമന്ത്രി മനിഷ് സിസോദിയ എന്നിവരും യോഗത്തിൽ പങ്കെടുത്തിട്ടുണ്ട്.

Story highlight: Delhi Health Minister Satyender Jain’s condition worsened

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top