തോട്ടപ്പള്ളി പൊഴിമുഖത്ത് നിന്ന് കെഎംഎംഎല്ലിന് മണൽ നീക്കം തുടരാമെന്ന് ഹൈക്കോടതി

ആലപ്പുഴ തോട്ടപ്പള്ളി പൊഴിമുഖത്തുനിന്ന് കെഎംഎംഎല്ലിന് മണൽ നീക്കം തുടരാമെന്ന് ഹൈക്കോടതി. ഖനനം നടക്കുന്നില്ലെന്നും തോട്ടപ്പള്ളിയിലേത് ദുരന്ത നിവാരണ പ്രവർത്തനം മാത്രമാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. അതേസമയം, സർക്കാർ കോടതിയെ തെറ്റിധരിപ്പിച്ചതായി കോൺഗ്രസ് ആരോപിച്ചു.
തോട്ടപ്പളിയിൽ നടക്കുന്നത് പ്രളയരക്ഷ മുന്നൊരുക്കങ്ങളുടെ ഭാഗമായുള്ള പ്രവർത്തനങ്ങളാണെന്നു സർക്കാർ കോടതിയെ അറിയിച്ചതിനെ തുടർന്നാണ്. ഹൈക്കോടതി മണൽ നീക്കത്തിന് വീണ്ടും അനുമതി നൽകിയത്. നീക്കം ചെയ്യുന്ന മണൽ കെഎംഎംഎൽ അധീനതയിൽ സൂക്ഷിക്കണമെന്നും ഇതിന് കൃതയമായ കണക്കുണ്ടാകണം എന്നും കോടതി പറഞ്ഞു. സർക്കാർ കോടതിയെ തെറ്റിധരിപ്പിച്ചതായി കോൺഗ്രസ് ആരോപിച്ചു.
സ്റ്റോപ്പ് മെമ്മോ പിൻവലിച്ചിട്ടില്ലെന്ന് പുറക്കാട് പഞ്ചായത്ത് പ്രസിഡന്റും പറഞ്ഞു.
ഹൈക്കോടതി അനുമതിയുടെ പശ്ചാത്തലത്തിൽ നിർത്തിവച്ചിരുന്ന പൊഴിമുറിക്കൽ നടപടി നാളെ തുടങ്ങും. എന്നാൽ, മണൽ കൊണ്ടുപോകാൻ അനുവദിക്കില്ലെന്നാണ് ജനകീയ സമര സമിതിയുടെ നിലപാട്.
Story highlight: High Court on sand removal from Thottapalli
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here