Advertisement

തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവര്‍ക്കും കുടുംബത്തിനും കൊവിഡ്

June 20, 2020
1 minute Read

തിരുവനന്തപുരത്ത് എട്ടുപേര്‍ക്കാണ് വെള്ളിയാഴ്ച കൊവിഡ് 19 രോഗം സ്ഥിരീകരിച്ചത്. ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. മണക്കാട് ഐരാണിമുട്ടം സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ക്കും ഇദ്ദേഹത്തിന്റെ ഭാര്യ, മകള്‍ എന്നിവര്‍ക്കാണ് രോഗം ബാധിച്ചത്. ഇദ്ദേഹം ജൂണ്‍ 12 വരെ തിരുവനന്തപുരം നഗരത്തില്‍ ഓട്ടോ ഓടിച്ചിരുന്നു. രോഗ ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു.

വെള്ളിയാഴ്ച രോഗം സ്ഥിരീകിച്ച മറ്റുള്ളവര്‍

വര്‍ക്കല സ്വദേശി 27 വയസുള്ള യുവാവ് ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നും കുവൈറ്റ് എയര്‍വെയ്സിന്റെ 1373 നം വിമാനത്തില്‍ കരിപ്പൂര്‍ (കോഴിക്കോട്) വിമാനത്താവളത്തില്‍ എത്തി. അവിടെ നിന്നും കെഎസ്ആര്‍ടിസി ബസില്‍ തിരുവനന്തപുരത്തെ സര്‍ക്കാര്‍ ക്വറാന്റീന്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നു ഹോമിയോ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആറ്റിങ്ങല്‍ സ്വദേശി 25 വയസുള്ള യുവാവ് ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നും ജസീറ എയര്‍വെയ്സിന്റെ വിമാനത്തില്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തി. അവിടെ നിന്നും കെഎസ്ആര്‍ടിസി ബസില്‍ തിരുവനന്തപുരത്തെ സര്‍ക്കാര്‍ ക്വാറന്റീന്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നു ഹോമിയോ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കല്ലയം നെടുമം സ്വദേശി 30 വയസുള്ള യുവാവ്. ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നും ഇന്‍ഡിഗോയുടെ വിമാനത്തില്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തി. അവിടെ നിന്നും കെഎസ്ആര്‍ടിസി ബസില്‍ തിരുവനന്തപുരത്തെ സര്‍ക്കാര്‍ ക്വാറന്റീന്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നു ഹോമിയോ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്ലയം മുക്കോല സ്വദേശി 24 വയസുള്ള യുവാവ്. ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നും ഇന്‍ഡിഗോയുടെ വിമാനത്തില്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തി. അവിടെ നിന്നും കെഎസ്ആര്‍ടിസി ബസില്‍ തിരുവനന്തപുരത്തെ സര്‍ക്കാര്‍ ക്വാറന്റീന്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നു ഹോമിയോ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലം പെരുമ്പുഴ സ്വദേശി 19 വയസുള്ള യുവാവ് താജികിസ്ഥാനില്‍ നിന്നും മടങ്ങി എത്തിയ ഇദ്ദേഹം സര്‍ക്കാര്‍ ക്വാറന്റീനില്‍ ആയിരുന്നു.

Story Highlights:  covid19, coronavirus, trivandrum

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top