Advertisement

തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും: മന്ത്രി ടി പി രാമകൃഷ്ണൻ

June 20, 2020
2 minutes Read
t p ramakrishnan

തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ. കൊവിഡ് 19നെ തുടര്‍ന്ന് തോട്ടം മേഖല നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സംസ്ഥാനത്തെ തോട്ടം ഉടമാപ്രതിനിധികളുമായി വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ തോട്ടം മേഖല അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും. ഉത്പാദന വര്‍ധനവ്, ഉത്പന്നങ്ങള്‍ക്ക് ന്യായമായ വില, തൊഴില്‍, തൊഴിലാളികളുടെ വേതനവും മറ്റ് ആനുകൂല്യങ്ങളും എന്നിവ ഉറപ്പാക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളും. ഇതിന് തോട്ടം ഉടമകളും തൊഴിലാളികളും സര്‍ക്കാരും യോജിച്ച നിലപാട് സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Story Highlights: Plantation sector problems will be solved: Minister TP Ramakrishnan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top