ചൈനയുടെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള പ്രകോപനമുണ്ടായാൽ തിരിച്ചടി നൽകാൻ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം

ചൈനീസ് സൈന്യത്തിന്റെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള പ്രകോപനമുണ്ടായാൽ ഉചിതമായ തിരിച്ചടി നൽകാൻ സൈന്യത്തിന് സർക്കാറിന്റെ അനുമതി ലഭിച്ചതായി റിപ്പോർട്ട്. പ്രതിരോധമന്ത്രി റിക്ക് ഉച്ചകോടിക്കായി റഷ്യയിലേക്ക് പോകും മുൻപ് ഇന്ത്യ- ചൈന സംഘർഷവുമായി ബന്ധപ്പെട്ട് ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിലാണ് തീരുമാനം.
കര, വ്യോമ, നാവികാതിർത്തികൾ, തന്ത്രപ്രധാനമായ കടൽ പാതകൾ എന്നിവിടങ്ങളിലെ ചൈനയുടെ പ്രവർത്തനങ്ങളിൽ കർശന ജാഗ്രത പാലിക്കണമെന്ന് രാജ്നാഥ് സിങ് സൈനിക മേധാവികളോട് ആവശ്യപ്പെട്ടു. ചൈനീസ് ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള പ്രകോപനമുണ്ടായാൽ കർശന നിലപാട് സ്വീകരിക്കണമെന്നും നിർദേശിച്ചതായാണ് റിപ്പോർട്ടുകൾ.
ഗൽവാൻ താഴ് വരയിലുണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യുവരിച്ചതിനുപിന്നാലെയാണ് അതിർത്തിയിൽ കർശന നിലപാട് സ്വീകരിക്കാൻ സൈന്യത്തോട് സർക്കാർ നിർദേശിച്ചത്.
Story highlight: In the event of any provocation on the part of China, the military is completely free to pay back
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here