കൊച്ചി കപ്പല്‍ശാല മോഷണക്കേസ്; കേരള പൊലീസിന് തന്നെ തിരികെ നല്‍കാന്‍ സാധ്യത

കൊച്ചി കപ്പല്‍ശാല മോഷണക്കേസ് എന്‍ഐഎ കേരള പൊലീസിന് തന്നെ തിരികെ നല്‍കാന്‍ സാധ്യത. സംഭവം ഭീകര വിരുദ്ധ ഏജന്‍സി അന്വേഷിക്കേണ്ടതില്ലെന്ന വിലയിരുത്തലിലാണ് എന്‍ഐഎ നീക്കം. പ്രതികള്‍ പണത്തിന് വേണ്ടി മോഷണം നടത്തിയെന്നാണ് അന്വേഷണം സംഘത്തിന്റെ ഇപ്പോഴത്തെ നിഗമനം.
കപ്പല്‍ശാല മോഷണക്കേസ് പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തതിന് പിന്നാലെയാണ് എന്‍ഐഎ നിലപാട് മാറ്റിയത്. കേസ് കേരള പൊലീസിന് തന്നെ തിരികെ നല്‍കുമെന്ന തരത്തിലാണ് അന്വേഷണ സംഘത്തിന്റെ നീക്കം. സംഭവം ഭീകര വിരുദ്ധ ഏജന്‍സി അന്വേഷിക്കേണ്ടതില്ലെന്നും പ്രതികള്‍ പണത്തിന് വേണ്ടി തന്നെ മോഷണം നടത്തിയെന്നുമാണ് അന്വേഷണം സംഘത്തിന്റെ ഇപ്പോഴത്തെ നിഗമനം. മാത്രമല്ല ഒന്നാം പ്രതിയുടെ മാവോയിസ്റ്റ് ബന്ധം അന്വേഷിച്ചെങ്കിലും സംശയിക്കത്തക്ക തെളിവുകളും ലഭിച്ചില്ല.
നേരത്തെ രാജ്യത്തിനെതിരായ യുദ്ധം, ക്രിമിനല്‍ ഗൂഢാലോചന എന്നീ ചുമത്തിയാണ് കേസ് എന്‍ഐഎ ഏറ്റെടുത്തത്. എന്നാല്‍ ഈ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. 2019 സെപ്റ്റംബറിലാണ് മോഷണം റിപ്പോര്‍ട്ട് ചെയ്തത്. മൂന്ന് പ്രോസസറുകള്‍, മൂന്ന് ഹാര്‍ഡ് ഡിസ്‌കുകള്‍ കൂടാതെ മൂന്ന് കമ്പ്യൂട്ടറുകളുടെ ആറ് റാമുകള്‍ എന്നിവയും കാണാതായിരുന്നു. മോഷ്ടിച്ച ഉപകരണങ്ങളുടെ വില 2.10 ലക്ഷം രൂപയായിരുന്നു.
Story Highlights: Cochin Ship Robbery Case: likely return to Kerala Police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here