ഇന്ത്യയിൽ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 445 മരണം; ഇത് ഒരുദിവസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന കണക്ക്

ഇന്ത്യയിൽ കൊവിഡ് രോഗ വ്യാപനം രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 14821 പോസിറ്റീവ് കേസുകളും 445 മരണവുമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരുദിവസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന കണക്കാണ് ഇത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,25,282 ആയി. 13,699 ആണ് ആകെ കൊവിഡ് മരണങ്ങൾ.
രോഗമുക്തരായവരുടെ എണ്ണം ചികിത്സയിൽ ഉള്ളവരേക്കാൾ കൂടുതലായി തുടരുന്നത് രാജ്യത്തിന് ആശ്വാസം പകരുന്നത്. ചികിത്സയിലുള്ളവരുടെ എണ്ണം 1,74,387 ആയപ്പോൾ രോഗമുക്തരായവരുടെ എണ്ണം 2,37,195 ആയി. 24 മണിക്കൂറിനിടെ 9440 പേർ രോഗമുക്തരായി. രാജ്യത്ത് രോഗം ഭേദമായവരുടെ നിരക്ക് 55.77 ശതമാനമായി ഉയർന്നു.
പുതിയ കേസുകളുടെ 63.44 ശതമാനവും മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി സംസ്ഥാനങ്ങളിൽ നിന്നാണ്. മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി സംസ്ഥാനങ്ങളിൽ നിന്ന് മാത്രം 9402 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
14 ജവാന്മാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗം ബാധിച്ച ജവാന്മാരുടെ ആകെ എണ്ണം 268 ആയെന്ന് അധികൃതർ അറിയിച്ചു.
Story Highlights- 445 covid death in 24 hours india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here