അങ്കമാലിയിൽ അച്ഛൻ കൊലപ്പെടുത്താൻ ശ്രമിച്ച കുഞ്ഞിന്റെ ആരോഗ്യനിലയിൽ പുരോഗതി

അങ്കമാലിയിൽ അച്ഛൻ കൊലപ്പെടുത്താൻ ശ്രമിച്ച കുഞ്ഞിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് കുഞ്ഞ് നിലവിലുള്ളത്. കുഞ്ഞിന് ഇന്ന് അടിയന്തര ശസ്ത്രക്രിയ നടത്തും.
കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. അൻപത്തിനാല് ദിവസം പ്രായമായ കുഞ്ഞിനെ കട്ടിലിലേക്ക് വലിച്ചെറിച്ചും തലയ്ക്കടിച്ചുമാണ് പിതാവ് ഷൈജു തോമസ് കൊല്ലാൻ ശ്രമിച്ചത്. ജനിച്ചത് പെൺകുട്ടിയാണെന്നതും ഭാര്യയോടുള്ള സംശയവുമാണ് ഷൈജുവിനെ ക്രൂരതയ്ക്ക് പ്രേരിപ്പിച്ചത്.
read also: ജനിച്ചത് പെൺകുഞ്ഞായതിന്റെ പേരിൽ ക്രൂരത; തലക്കടിച്ച് കൊല്ലാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ
കുട്ടി കട്ടിലിൽ നിന്ന് വീണെന്ന് പറഞ്ഞാണ് മാതാപിതാക്കൾ ആദ്യം ആശുപത്രിയിൽ എത്തിയത്. കൊതുകിനെ കൊല്ലുന്ന ബാറ്റ് വീശിയപ്പോൾ കൊണ്ടെന്നും പറഞ്ഞു. അസ്വാഭാവികത തോന്നിയതോടെ ആശുപത്രി അധികൃതർ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം പുറംലോകം അറിയുന്നത്. സംഭവത്തിൽ കുഞ്ഞിന്റെ പിതാവ് ഷൈജുവിനെ അറസ്റ്റ് ചെയ്ത ശേഷം റിമാൻഡ് ചെയ്തിരുന്നു.
story highlights- angamali, news born baby
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here