Advertisement

പാക് ആക്രമണത്തിൽ ഇന്ത്യൻ സൈനികന് വീരമൃത്യു

June 22, 2020
1 minute Read

പാക് ആക്രമണത്തിൽ ഇന്ത്യൻ സൈനികൻ കൊല്ലപ്പെട്ടു. നിയന്ത്രണ രേഖക്ക് സമീപം പാകിസ്താൻ നടത്തിയ ഷെല്ലാക്രമണത്തിലാണ് സൈനികൻ മരിച്ചത്.

ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ തിങ്കളാഴ്ച പുലർച്ചെ 3.30ഓടെയാണ് സംഭവം നടന്നത്. കൃഷ്ണ ഗൈതിയിലാണ് സംഭവമുണ്ടായതെന്ന് പ്രതിരോധ വക്താവ് പറഞ്ഞു. നായിബ് സുബേദാറായ സേനാംഗമാണ് മരിച്ചത്.

read also: മൂന്ന് ദിവസത്തെ റഷ്യാ സന്ദർശനത്തിനായി പ്രതിരോധ മന്ത്രി രാജ്‌നാഥ് ഇന്ന് പുറപ്പെടും

പൂഞ്ച്, രജൗരി ജില്ലകളിലെ വിവിധ സെക്ടറുകളിലായി നിരവധി തവണയാണ് പാകിസ്താൻ വെടിനിർത്തൽ ലംഘനം നടത്തിയത്. ജൂൺ അഞ്ച് മുതലുള്ള ആക്രമണത്തിൽ മൂന്ന് സൈനികർക്കാർ ജീവൻ നഷ്ടമായത്.

story highlights- pakistan, india, attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top