ഇന്നത്തെ പ്രധാന വാർത്തകൾ (22-06-2020)

സംസ്ഥാനത്ത് സമൂഹ വ്യാപനമില്ല; ഐസിഎംആർ പഠന റിപ്പോർട്ട് ലഭിച്ചിട്ടില്ല : മന്ത്രി കെകെ ശൈലജ
സംസ്ഥാനത്ത് സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് ആവർത്തിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ. സമൂഹ വ്യാപനമുണ്ടെന്ന് ഐസിഎംആറിന്റെ റിപ്പോർട്ട് കിട്ടിയിട്ടില്ലെന്നും പഠന റിപ്പോർട്ട് കിട്ടിയാൽ പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു. ഐസിഎംആർ പഠനം ഇന്ത്യയിൽ ആകമാനം നടത്തിയിട്ടുള്ളതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ കൊവിഡ് രോഗ വ്യാപനം രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 14821 പോസിറ്റീവ് കേസുകളും 445 മരണവുമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരുദിവസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന കണക്കാണ് ഇത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,25,282 ആയി. 13,699 ആണ് ആകെ കൊവിഡ് മരണങ്ങൾ.
സംസ്ഥാനത്ത് സമൂഹവ്യാപന ഭീതി കൂട്ടി ഐസിഎംആർ പഠനം. ഉറവിടമറിയാത്ത നാല് പേർക്ക് കൊവിഡ് വന്നു പോയതായി സെറോ സർവൈലൻസ് പഠനം ചൂണ്ടിക്കാട്ടുന്നു.
ഭീകരാക്രമണ സാധ്യത: ഡൽഹിയിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
ഡൽഹിയിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ദിവസങ്ങൾക്കുള്ളിൽ രാജ്യതലസ്ഥാനത്ത് ഭീകരാക്രമണം നടത്താൻ ലക്ഷ്യമിട്ട് എതാനും ഭീകരൻ എത്തിയിട്ടുള്ളതായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. സുരക്ഷ ഏജൻസികൾ പങ്കുവയ്ക്കുന്ന വിവരം അനുസരിച്ച് നാലോ അഞ്ചോ ഭീകരവാദികൾ ട്രക്കിൽ ഡൽഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഭീകരവാദികളിൽ ചിലർ ജമ്മു കശമീരിൽ നിന്നുളളവരാണ്. അവർ ഇതിനോടകം തന്നെ നഗരത്തിനുള്ളിൽ കടന്നുവെന്നും ബാക്കിയുള്ളവർ നഗരത്തിനുള്ളിൽ കടക്കാനുള്ള ശ്രമത്തിലാണെന്നുമാണ് റിപ്പോർട്ട്.
Story Highlights- todays news headlines june 22
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here