സംസ്ഥാനത്ത് ഇന്ന് 141 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 60 പേര് രോഗമുക്തരായി

സംസ്ഥാനത്ത് ഇന്ന് 141 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ന് ഒരു മരണവും ഉണ്ടായി. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാറാണ് മരിച്ചത്. ഡല്‍ഹിയില്‍ നിന്ന് എത്തിയതായിരുന്നു. സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
സ്ഥിതി രൂക്ഷമാകുന്നുവെന്നത് കാണേണ്ടതാണ്. ഇതോടൊപ്പം രോഗലക്ഷണങ്ങളില്ലാതെ രോഗബാധിതരാകുന്ന ചില കേസുകളുണ്ട്. ഉറവിടം കണ്ടെത്താനാവാത്ത ചില കേസുകളും ഉണ്ടായി. ഇന്ന് 60 പേരാണ് രോഗമുക്തി നേടിയത്. ഇന്ന് രോഗം ബാധിച്ചവരില്‍ 79 പേര് വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന വന്ന 52 പേര്‍ക്കും രോഗം ബാധിച്ചു. സമ്പര്‍ക്കത്തിലൂടെ ഒന്‍പത് പേര്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകനും രോഗം ബാധിച്ചു.
രോഗം സ്ഥിരീകരിച്ചവരുടെ ജില്ലകളിലെ കണക്ക്
പത്തനംതിട്ട-27, പാലക്കാട് -27 , ആലപ്പുഴ -19, തൃശൂര്‍-14, എറണാകുളം -13, മലപ്പുറം- 11, കോട്ടയം- 8, കോഴിക്കോട് -6, കണ്ണൂര്‍- 6, തിരുവനന്തപുരം 4, കൊല്ലം 4, വയനാട് 2 എന്നിങ്ങനെയാണ് പോസിറ്റീവായവരുടെ കണക്ക്
നെഗറ്റീവായവരുടെ കണക്കുകള്‍
മലപ്പുറം -15, കോട്ടയം- 12, തൃശൂര്‍ -10, എറണാകുളം- 6, പത്തനംതിട്ട -6, കൊല്ലം- 4, തിരുവനന്തപുരം -3, വയനാട് -3, കണ്ണൂര്‍- 1
സംസ്ഥാനത്ത് ഇതുവരെ 3451 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോള്‍ 1620 പേര് ചികിത്സയിലാണ്. 1,50,196 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 2206 പേര് ആശുപത്രികളിലാണ്. ഇന്ന് 275 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 1,44,649 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. 3661 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുവരെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 39,518 സാമ്പിളുകളാണ് ശേഖരിച്ചത്. അതില്‍ 38,551 നെഗറ്റീവായി. ഹോട്ടസ്പോട്ടുകളുടെ എണ്ണം 111 ആയി.
100 ല്‍ കൂടുതല്‍ രോഗികള്‍ ചികിത്സയിലുള്ള ജില്ലകളുടെ കണക്ക്
മലപ്പുറം -201, പാലക്കാട് -154, കൊല്ലം -150, എറണാകുളം- 127, പത്തനംതിട്ട -126, കണ്ണൂര്‍- 120, തൃശൂര്‍- 113, കോഴിക്കോട് -107, കാസര്‍ഗോഡ് -102
മെയ് നാലിന് ശേഷം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത 2811 കേസുകളില്‍ 2545 പേര് മറ്റ് രാജ്യങ്ങളില്‍ നിന്നോ സംസ്ഥാനങ്ങളില്‍ നിന്നോ വന്നവരാണ്. ജൂണ്‍ 15 മുതല്‍ 22 വരെയുള്ള തിയതികളില്‍ ആകെ രോഗികളില്‍ 95 ശതമാനവും പുറത്തുനിന്ന് കേരളത്തില്‍ വന്നവരാണ്. തിരുവനന്തപുരം ജില്ലയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ഉള്‍പ്പെടെ എട്ടു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി. കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളില്‍ കഴിഞ്ഞ ഒരാഴ്ചയായി ആര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: covid confirmed to 141 people in kerala today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here