സിപിഐഎം ചൈനീസ് ചാരപ്പണിക്ക് നേതൃത്വം നൽകുന്നു : ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ

കേരളത്തിലെ സിപിഐഎമ്മും കോൺഗ്രസും ചൈനയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.രാഷ്ട്രീയ വിരോധം തീർക്കാൻ രാജ്യ വിരുദ്ധ നിലപാടാണ് ഇരുപാർട്ടികളും സ്വീകരിക്കുന്നത്.
സിപിഐഎം ചൈനീസ് ചാരപ്പണിക്ക് നേതൃത്വം നൽകുന്നു. ചൈനീസ് ചാരപ്പണിക്കായി ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയവരാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റുകളെന്നും സുരേന്ദ്രൻ തിരുവനന്തപുരത്ത് പറഞ്ഞു. ഇന്ത്യൻ സൈനികർക്കെതിരെയുള്ള ചൈനയുടെ അതിക്രമത്തിൽ പ്രതിഷേധിച്ച് ബി.ജെ.പിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു കെ സുരേന്ദ്രൻ.
കൊവിഡ് പ്രൊട്ടോക്കോൾ ലംഘിച്ചതിന് പ്രതിഷേധക്കാർക്കെതിരെ കന്റോൺമെന്റ് പൊലീസ് കേസ് എടുക്കും.പേരറിയാവുന്നവർക്കും, കണ്ടാൽ അറിയാവുന്നവർക്കുമെതിരെയാണ് കേസ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here