Advertisement

കര്‍ണാടക പത്താംതരം പരീക്ഷ 25 മുതല്‍; കാസര്‍ഗോഡ് ജില്ലയില്‍ പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക്  പ്രത്യേകം വാഹന സൗകര്യം

June 23, 2020
4 minutes Read
10th Class Exam

കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് കര്‍ണാടക പത്താംതരം പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകം വാഹന സൗകര്യം ഒരുക്കും. ജില്ലയില്‍ നിന്ന് ആകെ പരീക്ഷയെഴുതുന്നത് 367 വിദ്യാര്‍ത്ഥികളാണ്.  ജൂണ്‍ 25 മുതല്‍ ജൂലൈ നാല് വരെയാണ് കര്‍ണാടക പത്താംതരം പരീക്ഷ. ജില്ലയില്‍ നിന്ന് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ സജ്ജീകരണങ്ങള്‍ ദക്ഷിണ കന്നഡ ഭരണകൂടം ഒരുക്കിയിട്ടുണ്ട്. ജില്ലയുടെ വിവിധ അതിര്‍ത്തി കേന്ദ്രങ്ങളില്‍ നിന്ന് പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിനായി പ്രത്യേകം നോഡല്‍ ഓഫീസര്‍മാരെയും നിയോഗിച്ചു.

നിലവില്‍ മഞ്ചേശ്വരം വരെയുള്ള കെഎസ്ആര്‍ടിസി ബസുകള്‍ പരീക്ഷ നടക്കുന്ന ദിവസങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ സൗകര്യാര്‍ഥം തലപ്പാടി വരെ സര്‍വീസ് നീട്ടുമെന്ന് കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. രാവിലെ ഏഴിനും 7.30 നുമിടയില്‍ വിദ്യാര്‍ത്ഥികള്‍ നിശ്ചയിക്കപ്പെട്ട അതിര്‍ത്തി കേന്ദ്രങ്ങളില്‍ എത്തണം. പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകം ഇ പാസ് ആവശ്യമില്ല. പരീക്ഷാ അഡ്മിഷന്‍ ടിക്കറ്റ് മാത്രം മതിയാവും. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം രക്ഷിതാക്കളെ അനുവദിക്കില്ല. അതിര്‍ത്തി കേന്ദ്രങ്ങളില്‍ കൃത്യ സമയത്ത് വിദ്യാര്‍ത്ഥികളെ എത്തിക്കുകയും തിരികെ കൊണ്ടു പോകുകയും ചെയ്യേണ്ട ഉത്തവരവാദിത്വം രക്ഷിതാക്കള്‍ക്കാണ്. വിദ്യാര്‍ത്ഥികളും അധ്യാപകരും നിര്‍ബന്ധമായും മാസ്‌ക്ക് ധരിക്കണം. ആവശ്യമായ ഭക്ഷണവും കുടിവെള്ളവും വിദ്യാര്‍ത്ഥികള്‍ കരുതണം.

അതിര്‍ത്തി കേന്ദ്രങ്ങളില്‍ ചുമതലുള്ള നോഡല്‍ ഓഫീസര്‍ മാരുടെ ഫോണ്‍ നമ്പര്‍:

പതൂര്‍-8971488100, മുഗുളി-9895975237, അനക്കല്ല്- 9686926820, സാറഡ്ക്ക-9449448977, ബേരിപദവ്- 9483904804, നന്താരപദവ്- 9567341230, കേദംപാടി- 9481264175,ബായര്‍- 9481020514, കയര്‍മാര്‍-7760187446, താലക്കി-9108589033, സാലത്തൂര്‍-974069142, മംഗളൂരു നോര്‍ത്ത് തലപ്പാടി-9449895090, മഞ്ചനാടി-9945123136, മംഗളൂരു സൗത്ത് തലപ്പാടി ടോള്‍ഗേറ്റ്- 9844994033, ആര്‍ഡമൂലെ-9480980272, ഗാളിമുഖ-9480533655,കയര്‍പദവ്- 9741813849, മയ്യാള-9591306618, പനാജ-9480761153,പഞ്ചോടി- 9448012491, പാണ്ടി-7760522464,പുലിക്കുടെ- 8611202556, സാരഡ്ക്ക- 8431461397, സ്വര്‍ഗ-8762416242, പുത്തൂര്‍ തലപ്പാടി- 9164887698, ജാത്സൂര്‍ മുറൂര്‍- 9880935698

 

 

Story Highlights: Karnataka 10th Class Exam : Special Vehicle Facilities for Students

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top