Advertisement

കർണാടക മന്ത്രിയുടെ കുടുംബത്തിലെ മൂന്ന് പേർക്ക് കൊവിഡ്

June 23, 2020
1 minute Read

കർണാടക ആരോഗ്യ, വിദ്യാഭ്യാസ മന്ത്രി കെ സുധാകറിന്റെ പിതാവിനും ഭാര്യക്കും മകൾക്കും കൊവിഡ്. മന്ത്രിയുടെ പിതാവിന് ഇന്നലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ കുടുംബാംഗങ്ങൾക്ക് നടത്തിയ പരിശോധനയിലാണ് ഭാര്യക്കും മകൾക്കും കൊവിഡ് പോസിറ്റീവായത്. മന്ത്രിയുടെ രണ്ട് ആൺമക്കളുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവാണ്.

മന്ത്രിയുടെ പിതാവിന് 82 വയസുണ്ട്. പരിചാരകനിൽ നിന്നാകാം ഇദ്ദേഹത്തിന് കൊവിഡ് പടർന്നതെന്നാണ് കരുതുന്നത്. കുടുംബാംഗങ്ങൾക്ക് കൊവിഡ് പോസിറ്റീവായതോടെ മന്ത്രിയേയും പരിശോധനയ്ക്ക് വിധേയനാക്കും.

read also: ഉത്രയെ കൊല്ലാൻ ഉപയോഗിച്ച പാമ്പിനെ അഭ്യസിപ്പിച്ച് പ്രതി സുരേഷ്; ദൃശ്യങ്ങൾ പുറത്ത്

അതേസമയം, കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ ഓഫീസ് താത്കാലികമായി അടച്ചു. ഓഫീസിലെ ഉദ്യോഗസ്ഥയുടെ ഭർത്താവായ പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നടപടി. ഓഫീസ് ഇന്ന് അണുവിമുക്തമാക്കും

story highlights- covid 19, coronavirus, karnataka, Dr. K sudhakar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top