Advertisement

ചൊവ്വരയിൽ ആരോഗ്യപ്രവർത്തകയ്ക്ക് കൊവിഡ്; പ്രതിരോധ കുത്തിവയ്‌പെടുത്ത കുഞ്ഞുങ്ങൾ നിരീക്ഷണത്തിൽ

June 24, 2020
1 minute Read
corona trivandrum

ചൊവ്വരയിൽ ആരോഗ്യപ്രവർത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ 60 കുഞ്ഞുങ്ങൾ നിരീക്ഷണത്തിൽ. പ്രതിരോധ കുത്തിവയ്‌പെടുത്ത കുഞ്ഞുങ്ങളോടും കുടുംബാംഗങ്ങളോടും നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യവകുപ്പ് അധികൃതർ നിർദേശിച്ചു.

ചൊവ്വര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിനാണ് രോഗബാധയുണ്ടായത്. കഴിഞ്ഞ ബുധനാഴ്ചയാണ് നഴ്സിന് രോഗലക്ഷണങ്ങൾ കണ്ട് തുടങ്ങിയത്. ഇതേ ദിവസം തന്നെയായിരുന്നു കുഞ്ഞുങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ് നടന്നത്. ഇത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

read also: കൊവിഡിന് മരുന്ന് കണ്ടുപിടിച്ചെന്ന വാദം; പതഞ്ജലിക്ക് നോട്ടീസ്

നഴ്‌സിന്റെ ഭർത്താവിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരും നിലവിൽ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. നഴ്‌സിന് കൊവിഡ് സ്ഥിരീകരിച്ചതോടെ ചൊവ്വര കുടുംബാരോഗ്യ കേന്ദ്രത്തിലെ രണ്ട് ഡോക്ടർമാരും ഏഴ് സ്റ്റാഫും നിരീക്ഷണത്തിൽ പോയി.

story highlights-coronavirus, health worker

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top