Advertisement

രാജ്യത്ത് തുടര്‍ച്ചയായി പതിനെട്ടാം ദിവസവും ഡീസല്‍ വിലയില്‍ വര്‍ധനവ്

June 24, 2020
1 minute Read
petrol price

രാജ്യത്ത് തുടര്‍ച്ചയായി പതിനെട്ടാം ദിവസവും ഡീസല്‍ വില വര്‍ധിച്ചു. പെട്രോള്‍ വിലയില്‍ മാറ്റമില്ല. ഡീസലിന് 18 ദിവസത്തിനിടെ വര്‍ധിച്ചത് ഒന്‍പത് രൂപ 92 പൈസയാണ്. പെട്രോള്‍ വില വര്‍ധിപ്പിക്കാതെ ഡീസല്‍ വില മാത്രമാണ് ഇന്ന് എണ്ണക്കമ്പനികള്‍ കൂട്ടിയത്.

ശക്തമായ പ്രതിഷേധം ഉയര്‍ന്ന് വരാന്‍ ഇടയുള്ള സാഹചര്യത്തില്‍ എണ്ണ കമ്പനികളുടെ തന്ത്രപരമായ നീക്കമായി വേണം ഡീസലിന് മാത്രമുള്ള വിലകയറ്റത്തെ വിലയിരുത്താന്‍. ഡീസലിന് ഇന്ന് 45 പൈസയാണ് കമ്പനികള്‍ വര്‍ധിപ്പിച്ചത്. ഇന്നത്തെ പെട്രോള്‍ വില ലിറ്ററിന് കൊച്ചിയില്‍ 79രൂപ 92പൈസയായി .
ഡീസലിന് 75രൂപ 62 പൈസയും

18 ദിവസത്തിനിടെ ഡീസലിന് ഒന്‍പത് രൂപ 92 പൈസയാണ് കൂടിയത്. പെട്രോളിന് 17 ദിവസം കൊണ്ട് എട്ട് രൂപ 56 പൈസ വര്‍ധിച്ചിരുന്നു. ഡീസല്‍ വില കാര്യമായി കൂടിയ സാഹചര്യത്തില്‍ രാജ്യത്ത് അവശ്യ സാധനങ്ങളുടെ വില വര്‍ധിക്കാന്‍ ഇടയുണ്ട്. നിലവിലെ സാഹചര്യത്തിലുള്ള ഇന്ധന വില വര്‍ധനവ് സാധാരണക്കാരന്റെ ജീവിതം ദുസഹമാക്കും.

Story Highlights: Diesel prices hike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top