ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച ഹഫീസിന് ഇന്ന് നെഗറ്റീവ്; ടെസ്റ്റ് റിസൽട്ടുമായി താരം

ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച പാകിസ്താൻ സീനിയർ ക്രിക്കറ്റ് താരം മുഹമ്മദ് ഹഫീസിന് ഇന്ന് ടെസ്റ്റ് റിസൽട്ട് നെഗറ്റീവ്. പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ടെസ്റ്റ് നടത്തി കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ വ്യക്തിപരമായി താരവും കുടുംബവും വീണ്ടും ടെസ്റ്റ് ചെയ്യുകയായിരുന്നു. ടെസ്റ്റ് റിസൽട്ട് നെഗറ്റീവ് ആയിരുന്നു എന്ന് ഹഫീസ് പറയുന്നു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഹഫീസ് രംഗത്തെത്തിയത്. ഇത് വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോർട്ടും അദ്ദേഹം പങ്കുവച്ചു.
Read Also: ഏഴ് പാക് താരങ്ങൾക്ക് കൂടി കൊവിഡ്; ഇംഗ്ലണ്ട് പര്യടനം സംശയത്തിൽ
‘പിസിബിയുടെ പരിശോധനയില് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ, ഒരു രണ്ടാം അഭിപ്രായത്തിനായും ഉറപ്പിക്കുന്നതിനായും വ്യക്തിപരമായി ഞാനും കുടുംബവും പരിശോധന നടത്തി. ഈ റിപ്പോർട്ടിൽ ഞങ്ങൾ നെഗറ്റീവാണ്’- ഹഫീസ് ട്വിറ്ററിൽ കുറിച്ചു.
After Tested positive COVID-19 acc to PCB testing Report yesterday,as 2nd opinion & for satisfaction I personally went to Test it again along with my family and here I along with my all family members are reported Negetive Alham du Lillah. May Allah keep us all safe ?? pic.twitter.com/qy0QgUvte0
— Mohammad Hafeez (@MHafeez22) June 24, 2020
ഹഫീസ് ഉൾപ്പെടെ 10 താരങ്ങൾക്കായിരുന്നു ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഷദബ് ഖാൻ, ഹാരിസ് റൗഫ്, ഹൈദർ അലി, ഖർ സമാൻ, വഹാബ് റിയാസ്, മുഹമ്മദ് റിസ്വാൻ, മുഹമ്മദ് ഹസ്നൈൻ, ഇമ്രാൻ ഖാൻ, കാഷിഫ് ഭട്ടി എന്നിവർക്കാണ് കൊവിഡ് പോസിറ്റീവ് ആയത്. ടീമിലെ ഒരു സപ്പോർട്ട് സ്റ്റാഫിനും രോഗബാധ കണ്ടെത്തിയിട്ടുണ്ട്.
Read Also: 10 താരങ്ങൾക്ക് കൊവിഡ്; രോഗബാധ ഗൗരവമായി എടുക്കണമെന്ന് അഫ്രീദി
ഇതോടെ, 29 അംഗ ടീമിലെ 10 പേരും കൊവിഡ് ബാധയേറ്റ് പുറത്തായിരിക്കുകയാണ്. കൊവിഡ് സ്ഥിരീകരിച്ച എല്ലാ താരങ്ങളോടും ഐസൊലേഷനിൽ കഴിയാൻ പിസിബി നിർദ്ദേശിച്ചു. ഈ താരങ്ങൾ ഒഴികെയുള്ളവർ ജൂൺ 24നു ലാഹോറിൽ എത്തി 28ന് ഇംഗ്ലണ്ടിലേക്ക് തിരിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇപ്പോൾ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നവർ രോഗമുക്തരായാൽ വീണ്ടും പരിശോധന നടത്തി ടീമിലേക്ക് വിളിക്കും. ആദ്യ ടെസ്റ്റ് ആരംഭിക്കുന്നതിനു മുൻപ് അഞ്ച് തവണ താരങ്ങളെ പരിശോധനക്ക് വിധേയരാക്കുമെന്ന് പിസിബി അറിയിച്ചു.
Story Highlights: mohammed hafeez tested negative for covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here