ഏഷ്യാ കപ്പ് മാറ്റില്ലെന്ന് പിസിബി; ശ്രീലങ്കയോ യുഎഇയോ ആതിഥേയരാവും: തിരിച്ചടി ഐപിഎല്ലിന്

ഏഷ്യാ കപ്പ് മാറ്റില്ലെന്ന നിലപാടിലുറച്ച് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. നേരത്തെ തീരുമാനിച്ചിരുന്നതു പോലെ സെപ്തംബറിൽ തന്നെ ഏഷ്യാ കപ്പ് നടത്തും. പാകിസ്താനിലെ കൊവിഡ് സാഹചര്യം മോശമായ സാഹചര്യത്തിൽ ശ്രീലങ്കയോ യുഎഇയോ ആതിഥേയരാവുമെന്നും പിസിബി അറിയിച്ചു.
ഏഷ്യാ കപ്പ് മാറ്റില്ലെന്ന പിസിബിയുടെ നിലപാട് ഐപിഎല്ലിനാണ് തിരിച്ചടി ആയിരിക്കുന്നത്. ടി-20 ലോകകപ്പ് ഏറെക്കുറെ മാറ്റിവച്ചു എന്ന് ഉറപ്പായ സാഹചര്യത്തിൽ സെപ്തംബർ-ഒക്ടോബർ വിൻഡോയിൽ ഐപിഎൽ നടത്താനായിരുന്നു ശ്രമം. ഇക്കാര്യം ഐപിഎൽ ചെയർമാൻ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ, പിസിബി ഏഷ്യാ കപ്പിൻ്റെ കാര്യത്തിൽ നിലപാട് വ്യക്തമാക്കിയതോടെ ഐപിഎല്ലിൻ്റെ കാര്യം പരുങ്ങലിലായിരിക്കുകയാണ്.
Read Also: ഏഷ്യാ കപ്പ് ഉപേക്ഷിച്ച് ഐപിഎൽ നടത്താൻ അനുവദിക്കില്ലെന്ന് പാകിസ്താൻ
“ഏഷ്യാ കപ്പുമായി മുന്നോട്ടു പോവും. സെപ്തംബര്‍ രണ്ടിന് ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം പാക് ടീം നാട്ടില്‍ തിരിച്ചെത്തും. അതിനു ശേഷം സെപ്തംബറിലോ, ഒക്ടോബറിലോ ഏഷ്യാ കപ്പ് നടത്താന്‍ കഴിയും. വേദിയെക്കുറിച്ചും തീയതിയെക്കുറിച്ചും ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. ഏഷ്യാ കപ്പ് നടക്കുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. ശ്രീലങ്കയില്‍ കൊവിഡ് കേസുകള്‍ കുറവാണ്. അവർ തയ്യാറായില്ലെങ്കില്‍ യുഇഎ തയ്യാറാവും. ഇക്കൊല്ലത്തെ ഏഷ്യാ കപ്പ് ആതിഥേയത്വം ശ്രീലങ്കക്ക് നൽകിയാൽ അടുത്ത തവണ അവരുടെ വേദി ഞങ്ങൾക്ക് നൽകാമെന്ന് സമ്മതിച്ചിട്ടുണ്ട്. പിഎസ്എലിലെ ശേഷിക്കുന്ന മത്സരങ്ങൾ നവംബറിൽ നടത്താനും ആലോചനയുണ്ട്”- പിസിബി പറയുന്നു.
നേരത്തെ തന്നെ, ഏഷ്യാ കപ്പ് ഉപേക്ഷിച്ച് ഐപിഎൽ നടത്താൻ അനുവദിക്കില്ലെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിയിരുന്നു. പാക് ക്രിക്കറ്റ് ബോർഡ് പ്രസിഡൻ്റ് ഇഹ്സാൻ മാനിയാണ് ഐപിഎല്ലിനു വേണ്ടി ഏഷ്യാ കപ്പ് ഉപേക്ഷിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയത്.
Story Highlights: pcb firm about asia cup ipl in doubt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here