ഐക്യരാഷ്ട്രസഭയിലെ സ്ഥിരാംഗത്വം; ഇന്ത്യയ്ക്ക് റഷ്യയുടെ പിന്തുണ

ഐക്യരാഷ്ട്ര സഭയിലെ സ്ഥിരാംഗത്വ വിഷയത്തിൽ ഇന്ത്യയ്ക്ക് റഷ്യയുടെ പിന്തുണ. റഷ്യയുമായുള്ള ഇന്ത്യയുടെ നയതന്ത്ര ചർച്ചകൾ ഇന്ന് മോസ്‌ക്കോയിൽ നടക്കും. പ്രതിരോധ സഹകരണം അടക്കം മെച്ചപ്പടുത്തുന്ന വിഷയത്തിലാണ് ഇരു രാജ്യങ്ങളും തമ്മിൽ ഇന്ന് ചർച്ച നടക്കുന്നത്.
റിക് ഉച്ചകൊടിക്ക് തുടർച്ചയായാണ് ഇന്ത്യ റഷ്യ നയതന്ത്ര ചർച്ചകൾ മോസ്‌ക്കോയിൽ നടക്കുന്നത്. പ്രതിരോധമന്ത്രി രാജ് നാഥ് സിംഗിന്റെ നേത്യത്വത്തിലുള്ള സംഘം പ്രധാനമായും പ്രതിരോധ സഹകരണ വിഷയത്തിലെ ചർച്ചകളാകും ഇന്ന് നടത്തുക. റഷ്യയിൽ നിന്നുള്ള ആയുധ ഇറക്കുമതിയിൽ കഴിഞ്ഞ വർഷം 42 ശതമാനമാണ് ഇടിവുണ്ടായിരുന്നു. എന്നാൽ ഈ വർഷം ചൈന നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ റഷ്യയിൽ നിന്ന് കൂടുതൽ ആയുധങ്ങൾ ശേഖരിക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഐക്യരാഷ്ട്ര സഭയിലെ സ്ഥിരാംഗത്വ വിഷയത്തിലും ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച ഉണ്ടാകും. ഇന്ത്യയുടെ സ്ഥിരാംഗത്വത്തെ പിന്തുണയ്ക്കും എന്ന് റഷ്യ ഇന്നലെ ആവർത്തിച്ചിരുന്നു.
രണ്ടാം ലോക മഹായുദ്ധത്തിൽ റഷ്യയും സഖ്യകക്ഷികളും പ്രകടിപ്പിച്ച ധീരതയെയും ത്യാഗത്തെയും ആദരിക്കുന്നതിനാണ് പരേഡ് സംഘടിപ്പിക്കുന്നത്. രണ്ടാം ലോക മഹായുദ്ധത്തിൽ വിജയം നേടിയതിന്റെ 75-ാം വാർഷിവകത്തോടനുബന്ധിച്ച് മോസ്‌ക്കോയിൽ നടക്കുന്ന വിജയദിന പരേഡിൽ രാജ് നാഥ് സിംഗ് പങ്കെടുക്കും.
Story highlights- United nations, India, China
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here