Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (24-06-2020)

June 24, 2020
1 minute Read
todays news headlines june 24

‘വെള്ളാപ്പള്ളിയുടെ വീടിന് മുന്നിൽ ജീവനൊടുക്കും’; എസ്എൻഡിപി യൂണിയൻ സെക്രട്ടറിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്

എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കുരുക്കിലാക്കി എസ്എൻഡിപി യൂണിയൻ ഓഫീസിൽ തൂങ്ങി മരിച്ച സെക്രട്ടറിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്. മൈക്രോഫിനാൻസ് കേസിൽ കുടുക്കാൻ ശ്രമിച്ചാൽ വെള്ളാപ്പള്ളിയുടെ വീടിന് മുന്നിൽ ആത്മഹത്യ ചെയ്യുമെന്ന് വ്യക്തമാക്കുന്ന കുറിപ്പാണ് പുറത്തുവന്നിരിക്കുന്നത്.

പ്രവാസികള്‍ക്ക് കേരളത്തില്‍ എത്താന്‍ പിപിഇ കിറ്റ് മതിയെന്ന് മന്ത്രിസഭായോഗം

വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്ക് കേരളത്തിലേക്ക് തിരികെയെത്താന്‍ ഇളവുകള്‍ നല്‍കി മന്ത്രിസഭായോഗം. നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കേണ്ടെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. ട്രൂനാറ്റ് പരിശോധനാ സംവിധാനമില്ലാത്ത രാജ്യങ്ങളില്‍ നിന്ന് വരുന്നതിന് പിപിഇ കിറ്റുകള്‍ മതിയെന്നും മന്ത്രിസഭായോഗം തീരുമാനിച്ചു.

രാജ്യത്ത് നാലരലക്ഷം കടന്ന് കൊവിഡ് ബാധിതർ; 24 മണിക്കൂറിനിടെ 16,000ത്തോളം കേസുകൾ

രാജ്യത്ത് ആശങ്ക വർധിപ്പിച്ച് കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പതിനാറായിരത്തിന് അടുത്ത് ആളുകൾക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 15,968 പേർക്ക് രോഗം സ്ഥിരീകരിച്ചു.

രാഹുൽ ഗാന്ധി അധ്യക്ഷനാകണം; ആവശ്യം ഉന്നയിച്ച് എ കെ ആന്റണി

രാഹുൽ ഗാന്ധി കോൺഗ്രസ് പ്രസിഡന്റ് പദവി ഏറ്റെടുക്കണമെന്ന ആവശ്യം ഉന്നയിച്ച് മുതിർന്ന നേതാവ് എ കെ ആന്റണി. ഇന്നലെ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലാണ് എ കെ ആന്റണി ഇക്കാര്യം ഉന്നയിച്ചത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എ കെ ആന്റണിയെ പിന്തുണച്ചു.

Story Highlights- todays news headlines june 24

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top