എല്ലാവരും ‘ബ്രേക്ക് ദി ചെയിൻ ഡയറി’ സൂക്ഷിക്കണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ ഉറവിടം അറിയാത്ത കൊവിഡ് കേസുകളുടെ കാര്യത്തിൽ പരിഹാരമുണ്ടാക്കാൻ ജനങ്ങളുടെ സഹായം അത്യാവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘ബ്രേക്ക് ദി ചെയിൻ ഡയറി’ എല്ലാവരും സൂക്ഷിക്കണമെന്നും ഓരോരുത്തരും യാത്രകളുടെ വിശദാംശങ്ങൾ രേഖപ്പെടുത്തണമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
രോഗബാധിതയുണ്ടായാൽ സന്ദർശിച്ച സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് മനസിലാക്കാനും ആരൊക്കെ അടുത്ത് ഇടപഴകിയെന്ന് കണ്ടെത്തുന്നതിനായി ആളുകൾ കയറിയ വാഹനങ്ങളുടെ നമ്പർ, സമയം, കയറിയ ഹോട്ടലിന്റെ പേര്, സമയം തുടങ്ങിയ വിവരങ്ങളെല്ലാം ഡയറിയിലോ ഫോണിലോ രേഖപ്പെടുത്തി വയ്ക്കണം. ഉറവിടം കണ്ടെത്താൻ കഴിയാത്ത കേസുകൾ സംസ്ഥാനത്ത് വളരെ കുറവ് മാത്രമേ.ുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ നിലവിള്ള അവസ്ഥയുടെ അടിസ്ഥാനത്തിൽ, ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്ക് പ്രകാരം ഓഗസ്റ്റ് അവസാനത്തോടെ സംസ്ഥാനത്തെ രോഗബാദിതരുടെ എണ്ണം ഉയരാൻ സാധ്യതയുണ്ട്. ശ്രദ്ധ പാളുന്ന സാഹചര്യമുണ്ടായാൽ രോഗബാധിതരുടെ എണ്ണം വർധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയന്ത്രണങ്ങൾ എല്ലാവരും പാലിക്കണം. സർക്കാരിന് പൂർണ പിന്തുണ നൽകി ബ്രേക്ക് ദി ചെയിൻ കൂടുതൽ ആത്മാർഥമാക്കണമെന്നും കൈകഴുകൽ, മാസ്‌ക് ധരിക്കൽ, ശാരീരിക അകലം പാലിക്കൽ എന്നിവയിൽ വിട്ടുവീഴ്ച പാടില്ലെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
Story highlight: CM wants everyone to keep a ‘break the chain diary’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here