Advertisement

‘കൊവിഡിന്റെ രണ്ടാം വരവുണ്ടാകും’; മുന്നറിയിപ്പ് നൽകി ഡൽഹി എയിംസ് ഡയറക്ടർ

June 25, 2020
2 minutes Read
india may witness second covid wave says delhi aiims director

കൊവിഡിന്റെ രണ്ടാം വരവുണ്ടാകുമെന്ന് ഡൽഹി എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ. രാജ്യത്ത് കൊവിഡ് ഭീഷണി ഉടൻ ഒഴിയില്ലെന്ന സൂചനയാണ് രൺദീപ് ഗുലേറിയ നൽകുന്നത്. കണ്ടെന്റ്‌മെന്റ് സോണുകളിൽ ഉള്ളവർ മറ്റുള്ളവരുമായി സമ്പർക്കം പുലർത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഹോട്ട്‌സ്‌പോട്ടുകളിൽ നിയന്ത്രിത ലോക്ക്ഡൗൺ ആവശ്യമുണ്ടെന്നും എയിംസ് ഡയറക്ടർ വ്യക്തമാക്കുന്നു.

അതേസമയം, രോഗമുക്തി നിരക്ക് ശക്തമായി തുടരുകയാണ്. കൊവിഡ് പരിശോധനകളുടെ എണ്ണം 75 ലക്ഷം കടന്നു. പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന പോസിറ്റീവ് കേസുകളുടെ എണ്ണം 16000 കടന്നു. ആകെ കൊവിഡ് കേസുകൾ 473,105 ആയി. ഇതുവരെ 14,894 പേർ മരിച്ചു.
രാജ്യത്ത് 24 മണിക്കൂറിനിടെ 16922 പോസിറ്റീവ് കേസുകളും 282 മരണവും റിപ്പോർട്ട് ചെയ്തു.

Read Also : രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം; പോസിറ്റീവ് കേസുകളിൽ ഡൽഹി മുംബൈയെ മറികടന്നു

പുതിയ കേസുകളുടെ 62.30 ശതമാനവും മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി സംസ്ഥാനങ്ങളിൽ നിന്നാണ്. മൂന്ന് സംസ്ഥാനങ്ങളിൽ നിന്ന് മാത്രം 10,543 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ ഡെത്ത് ഓഡിറ്റിലൂടെ 136 പേരുടെ മരണം കണക്കിൽ ചേർന്നു. അതേസമയം, രാജ്യത്തെ രോഗമുക്തി നിരക്ക് 57.43 ശതമാനമായി ഉയർന്നത് ആശ്വാസമായി. ഇതുവരെ 75,60,782 സാമ്പിളുകൾ പരിശോധിച്ചെന്ന് എയിംസ് അറിയിച്ചു. 24 മണിക്കൂറിനിടെ 207,871 സാമ്പിളുകൾ പരിശോധിച്ചു.

Story Highlights- india may witness second covid wave says delhi aiims director

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top