സർക്കാർ പ്രഖ്യാപിച്ച വൈദ്യുതി സബ്സിഡിക്ക് കെഎസ്ഇബിയുടെ അംഗീകാരം

സർക്കാർ പ്രഖ്യാപിച്ച വൈദ്യുതി സബ്സിഡിക്ക് കെഎസ്ഇബിയുടെ അംഗീകാരം. ഇതനുസരിച്ച് ഏപ്രിൽ 20 മുതൽ ജൂൺ 19വരെ നൽകിയ ബില്ലുകൾക്കാണ് സബ്സിഡി ലഭിക്കുക. ബില്ലിംഗ് സോഫ്റ്റുവെയറിൽ മാറ്റംവരുത്തിയശേഷം ലഭിക്കുന്ന ആദ്യ ബില്ലിലാവും ഉപഭോക്താക്കൾക്ക് സബ്‌സിഡി ലഭ്യമാവുക. 90 ലക്ഷം ഗാർഹിക ഉപഭോക്താക്കൾക്കാവും ഇതിന്റെ ഗുണം ലഭിക്കും. എന്നാൽ, സബ്‌സിഡി നൽകുന്നതിലൂടെ 200 കോടിയോളം രൂപയുടെ അധിക ബധ്യത കെഎസ്ഇബി ബോർഡിന് ഉണ്ടാവുമെന്നാണ് കരുതുന്നത്.
കൊവിഡ് കാലത്ത് വൈദ്യുതി ബില്ലുകളിൽ വലിയ വർധനവുണ്ടായ സാഹചര്യത്തിലാണ് സർക്കാർ സബ്സിഡി പ്രഖ്യാപിച്ചത്. ഇതിനു പുറമേ ലോക്ക്ഡൗൺ കാലയളവിലെ വൈദ്യുതി ബിൽ അടക്കാൻ 5 തവണകളായി അടയ്ക്കാം. ബിൽ അടക്കാൻ വൈകിയാൽ ഈടാക്കിയിരുന്ന പലിശ ഡിസംബർ 31 വരെയുള്ള കാലയളവിലേക്ക് ഒഴിവാക്കിയിട്ടുണ്ട്.
ലോക്ക് ഡൗൺ കാലയളവിൽ നൽകിയ എല്ലാ ബില്ലുകൾക്കും ഇളവ് ബാധകമാണ്. ഗാർഹികേതര ഉപഭോക്താക്കൾക്ക് ഡിസംബർ 15 വരെ ഫിക്‌സഡ് ചാർജ് അടയ്ക്കുന്നതിനും സമയം നീട്ടി നൽകിയിട്ടുണ്ട്. അവർക്കും ഈ പലിശയിളവിന്റെ ആനുകൂല്യം ലഭിക്കുന്നതാണ്.
Story highlight: KSEB approves power subsidy announced by government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here