കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസഡന്റ് സ്ഥാനം രാജി വയ്ക്കാതെ ചർച്ചയ്ക്കില്ല : പിജെ ജോസഫ്

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസഡന്റ് സ്ഥാനം രാജി വയ്ക്കാതെ ചർച്ചയ്ക്കില്ലെന്ന് പിജെ ജോസഫ്. മുന്നണി മാറ്റം ആലോചനയിലില്ല. ധാരണ പാലിക്കാത്ത ജോസ് കെ മാണി വിഭാഗത്തിന് യുഡിഎഫിൽ തുടരാൻ യോഗത്യയില്ലെന്നും പി.ജെ ജോസഫ് ട്വന്റിഫോറിനോട് പ്രതികരിച്ചു.
കേരള കോൺഗ്രസ് തർക്കത്തിൽ ഇരു വിഭാഗങ്ങളുമായി ചർച്ചകൾ തുടരുമെന്ന് യുഡിഎഫ് നേതൃത്വം വ്യക്തമാക്കുമ്പോഴും കോട്ടയം ജില്ലാ പഞ്ചായത്ത് പ്രിസഡന്റ് സ്ഥാനം ജോസ് കെ മാണി വിഭാഗം രാജിവെയ്ക്കാതെ ചർച്ചയ്ക്കില്ലെന്നാണ് പി.ജെ ജോസഫിന്റെ നിലപാട്. ജോസഫ് വിഭാഗം യുഡിഎഫ് വിടുമെന്ന പ്രചരണത്തിനു പിന്നിൽ ജോസ് കെ മാണി വിഭാഗമാണെന്ന് പി.ജെ ജോസഫ് ആരോപിച്ചു. മുന്നണി മാറ്റം ആലോചനയില്ലെന്നും പി.ജെ ജോസഫ് വ്യക്തമാക്കി.
തദ്ദേശ നിയമസഭ തിരഞ്ഞെടുപ്പുകൾക്ക് മുന്നെ സീറ്റുകളുടെ കാര്യത്തിൽ മുന്നണിക്കുള്ളിൽ ധാരണയുണ്ടാക്കുവാനാണ് ജോസ് കെ മാണി വിഭാഗത്തിന്റെ നീക്കം. ജില്ലാ പഞ്ചായത്ത് അദ്ധ്യഷസ്ഥാനം സംബന്ധിച്ച യുഡിഎഫ് തീരുമാനം നടപ്പിലാക്കാനുള്ള സമർദ്ദമാണ് മുന്നണിക്കുള്ളിൽ ജോസഫ് വിഭാഗം സ്വീകരിക്കുന്നത്.
Story Highlights- pj joseph
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here