Advertisement

രാജ്യത്ത് സാധാരണ ട്രെയിൻ സർവീസുകൾ ഓഗസ്റ്റ് 12 വരെ ഉണ്ടാകില്ല

June 25, 2020
2 minutes Read

രാജ്യത്ത് സാധാരണ ട്രെയിൻ സർവീസുകൾ ഓഗസ്റ്റ് 12 വരെ ഉണ്ടാകില്ലെന്ന് റെയിൽവെ ബോർഡ്. മെയിൽ, എക്സ്പ്രസ്, പാസഞ്ചർ, സബർബൻ ട്രെയിനുകളെയാണ് സർവീസിൽ നിന്നും ഒഴിവാക്കിയിട്ടുള്ളത്.

മാത്രമല്ല, ജൂൺ 30 വരെ സാധാരണ ടൈംടേബിൾ പ്രകാരമുള്ള ട്രെയിനുകളിൽ ബുക്ക് ചെയ്ത ടിക്കറ്റുകൾ റദ്ദാക്കുമെന്നും റെയിൽവെ അറിയിച്ചു. ജൂലൈ ഒന്നു മുതൽ ഓഗസ്റ്റ് 12 വരെ സാധാരണ ടൈംടേബിൾ പ്രകാരമുള്ള ട്രെയിനുകളിൽ ബുക്ക് ചെയ്ത ടിക്കറ്റുകളും റദ്ദാക്കും. ടിക്കറ്റ് തുക മുഴുവനായി തിരികെ നൽകുമെന്നും അറിയിച്ചിട്ടുണ്ട്.

എന്നാൽ, പ്രത്യേക രാജധാനി, മെയിൽ, എക്സ്പ്രസ് തീവണ്ടികളുടെ സർവീസുകൾ തുടരും.

Story highlight: There will be no regular train services in the country until August 12

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top