അങ്കമാലിയിൽ കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; പ്രതിയായ പിതാവിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

അങ്കമാലിയിൽ കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായ പിതാവിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. രണ്ട് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടു നൽകിയത്. അതേസമയം, കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
അങ്കമാലിയിൽ നവജാത ശിശുവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പിതാവ് ഷൈജു തോമസിനെ ഉച്ചയോടെയാണ് കസ്റ്റഡിയിൽ വിട്ടത്. അങ്കമാലി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 2 ദിവസത്തേക്ക് കസ്റ്റഡി അനുവദിക്കുകയായിരുന്നു. പ്രതിയുടെ മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കി തെളിവെടുപ്പ് നടക്കും.
അതേസമയം, ശസ്ത്രക്രിയ കഴിഞ്ഞ് 3 ദിവസം പിന്നിടുമ്പോൾ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി. കുട്ടി കൂടുതൽ സമയം ഉണർന്നിരിക്കുന്നുണ്ട്. ശരീരോഷ്മാവും ദഹനവും സാധാരണ നിലയിലാണ്. കേസ് അന്വേഷണം പൂർത്തിയാകും വരെ അമ്മയ്ക്കും കുഞ്ഞിനും ജില്ലയിൽ തന്നെ താമസസൗകര്യവും ഒരുക്കിയിട്ടുണ്ട്. എന്നാൽ, സ്വദേശമായ നേപ്പാളിലേക്ക് മടങ്ങണമെന്ന ആവശ്യം കുട്ടിയുടെ അമ്മ ഉന്നയിച്ചിട്ടുണ്ട്.
Story highlight: Case against trying to kill new born baby angamali The accused’s father was released from police custody
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here