മുതിർന്ന കോൺഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വിക്ക് കൊവിഡ്

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ അഭിഷേക് മനു സിങ്‌വിക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
സിങ്‌വിയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് വിവരം. അഭിഭാഷകൻ കൂടിയായ ഇദ്ദേഹത്തോട് ജൂലൈ ഒമ്പതുവരെ ഹോം ഐസൊലേഷനിൽ കഴിയാൻ നിർദേശിച്ചിട്ടുണ്ട്. ജൂൺ 23ന് ഇദ്ദേഹം വീഡിയോ കോൺഫറൻസിംഗ് വഴി കേസ് വാദിച്ചിരുന്നു. സിങ്വിക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല.
read also: സംസ്ഥാനത്ത് ഇന്ന് 150 പേർക്ക് കൊവിഡ്
സിങ്‌വിക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഇദ്ദേഹത്തിന്റെ ഓഫീസിലെ എല്ലാവർക്കും കൊവിഡ് പരിശോധന നടത്തുകയും രോഗമില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
story highlights- coronavirus, abhishek manu singhvi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here