Advertisement

സുരേഷ് ഗോപിയുടെ ‘കാവൽ’; താരത്തിന്റെ പിറന്നാൾ ദിനത്തിൽ ആദ്യ ടീസർ

June 26, 2020
2 minutes Read

സുരേഷ് ഗോപിയുടെ പുതിയ ചിത്രം കാവലിന്റെ ടീസർ പുറത്ത്. ആക്ഷൻ സൂപ്പർ സ്റ്റാറിന്റെ 61ാം പിറന്നാളിനാണ് ടീസർ പുറത്തിറക്കിയിരിക്കുന്നത്. ടീസറിൽ വ്യക്തമാകുന്നത് ആക്ഷൻ- ത്രില്ലർ ജോണറിൽ ഒരുങ്ങുന്നതാണ് സിനിമ എന്നത് തന്നെയാണ്.

കസബയ്ക്ക് ശേഷം നിധിൻ രഞ്ജി പണിക്കർ ഒരുക്കുന്ന കാവലിന്റെ ആദ്യ ടീസറാണ് പുറത്തെത്തിയിരിക്കുന്നത്. ലാലും സിനിമയിൽ സുരേഷ് ഗോപിയുടെ കൂടെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സയാ ഡേവിഡ്, മുത്തു മണി, ഐ എം വിജയൻ, സുജിത്ത് ശങ്കർ, അലൻസിയർ, കണ്ണൻ രാജൻ പി ദേവ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Read Also: സൃഷ്ടിച്ച സിനിമ എവിടെ പ്രദർശിപ്പിക്കണമെന്ന് ഞാൻ തന്നെ തീരുമാനിക്കും: ലിജോ ജോസ് പെല്ലിശേരി

ക്യാമറ കൈകാര്യം ചെയ്യുന്നത് നിഖിൽ എസ് പ്രവീൺ ആണ്. മമ്മൂട്ടി, മോഹൻലാൽ, തുടങ്ങിയ മലയാളത്തിലെ പ്രമുഖ താരനിര സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ടീസർ പങ്കുവച്ചു.

പൊലീസ് വേഷങ്ങളിൽ പ്രേക്ഷകരെ കിടിലം കൊള്ളിച്ച സുരേഷ് ഗോപിയ്ക്ക് കളിയാട്ടം എന്ന സിനിമയിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം വരെ സ്വന്തമാക്കാനായി. കുറച്ച് കാലം സിനിമയിൽ നിന്ന് വിട്ടുനിന്ന സുരേഷ് ഗോപി രാഷ്ട്രീയത്തിലും ഭാഗ്യം പരീക്ഷിച്ച ശേഷം ഈ വർഷം ആദ്യം ഇറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്.

lijo jose pellissery, suresh gopi, kaval, nithin ranji panikar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top