Advertisement

സംസ്ഥാനത്ത് രണ്ട് ഹോട്ട്‌സ്‌പോട്ടുകൾ കൂടി

June 26, 2020
1 minute Read
HOTSPOT

സംസ്ഥാനത്ത് രണ്ട് ഹോട്ട്‌സ്‌പോട്ടുകൾ കൂടി. എറണാകുളം ജില്ലയിലെ ആമ്പല്ലൂർ (കണ്ടെയ്ൻമെന്റ് സോൺ വാർഡ് 2), ആലപ്പുഴ ജില്ലയിലെ പുന്നപ്ര സൗത്ത് (2) എന്നിവയാണ് പുതിയ ഹോട്ട്‌സ്പോട്ടുകൾ. അതേസമയം പാലക്കാട് ജില്ലയിലെ വല്ലാപ്പുഴയെ (വാർഡ് 2) കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ ആകെ 114 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

അതേസമയം, സംസ്ഥാനത്ത് 150 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ 23 പേർക്കും, ആലപ്പുഴ ജില്ലയിൽ 21 പേർക്കും, കോട്ടയം ജില്ലയിൽ 18 പേർക്കും, മലപ്പുറം, കൊല്ലം ജില്ലകളിൽ 16 പേർക്ക് വീതവും കണ്ണൂർ ജില്ലയിൽ 13 പേർക്കും, എറണാകുളം ജില്ലയിൽ 9 പേർക്കും, തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 7 പേർക്ക് വീതവും, വയനാട് ജില്ലയിൽ 5 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 4 പേർക്കും, ഇടുക്കി, കാസർഗോഡ് ജില്ലകളിൽ 2 പേർക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂർ ജില്ലയിൽ രോഗം ബാധിച്ചവരിൽ 6 പേർ സി.ഐ.എസ്.എഫുകാരും 3 ആർമി ഡി.എസ്.സി. ക്യാന്റീൻ സ്റ്റാഫുമാണ്. രോഗം ബാധിച്ച സി.ഐ.എസ്.എഫുകാരിൽ 2 പേർ എയർപോർട്ട് ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ്.

read also: സംസ്ഥാനത്ത് ഇന്ന് 150 പേർക്ക് കൊവിഡ്

പത്ത് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 5 പേർക്കും, കൊല്ലം ജില്ലയിലെ 2 പേർക്കും, കോട്ടയം, മലപ്പുറം, കണ്ണൂർ ജില്ലകളിലെ ഒരാൾക്കും (സി.ഐ.എസ്.എഫ്. കാരൻ) വീതമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇത് കൂടാതെ പാലക്കാട് ജില്ലയിലെ ഒരു ആരോഗ്യ പ്രവർത്തകയ്ക്കും രോഗം ബാധിച്ചിട്ടുണ്ട്.

story highlights- coronavirus, hotspot

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top