എടിഎം ഇടപാട് നിരക്കുകൾ ജൂലായ് ഒന്നുമുതൽ പുനഃസ്ഥാപിക്കും

എടിഎം ഇടപാട് നിരക്കുകൾ ജൂലായ് ഒന്നുമുതൽ പുനഃസ്ഥാപിക്കും. ലോക്ക് ഡൗണിനെ തുടർന്ന് എടിഎം ഇടപാടുകൾക്ക് ജൂൺ 30വരെ നൽകിയിരുന്ന ഇളവുകളാണ് പുനഃസ്ഥാപിക്കാനൊരുങ്ങുന്നത്.
ഓരോ ബാങ്കുകളും വ്യത്യസ്ത നിരക്കുകൾ ഈടക്കിയിരുന്നതിനാൽ ശാഖയിൽ നിന്നോ കസ്റ്റമർ കെയർ നമ്പറുകൾവഴിയോ അക്കൗണ്ട് ഉപഭോക്താക്കൾ വിവരങ്ങൾ തേടേണ്ടതാണ്.
സാധാരണ നിലയിൽ മാസത്തിൽ എട്ട് സൗജന്യ എടിഎം ഇടപാടുകളാണ് എസ്ബിഐയുടെ എടിഎം വഴി നടത്താൻ കഴിയുന്നത്. ഇതിൽ അഞ്ചെണ്ണം സ്വന്തം എടിഎമ്മുകൾവഴിയുള്ളതും മൂന്നെണ്ണം മറ്റുബാങ്കുകളുടെ എടിഎമ്മുകൾ വഴിയുമാണ്. മെട്രോ നഗരങ്ങളല്ലെങ്കിൽ 10 സൗജന്യ ഇടപാടുകൾ വരെ നടത്താവുന്നതുമാണ്.
സൗജന്യ ഇടപാടുകൾക്ക് പുറമേ കൂടുതൽ എടിഎം സേവനം പണം പിൻ വലിക്കുന്നതിനയി ഉപയോഗിച്ചാൻ ഓരോന്നിനും 20 രൂപ സേവന നിരക്കും ജിഎസ്ടിയും നൽകണം. ബാലൻസ് അറിയുന്നത് ഉൾപ്പടെയുള്ള മറ്റ് ഇടപാടുകൾക്ക് എട്ടുരൂപയും ജിഎസ്ടിയുമാണ് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നത്.
Story highlight: ATM transaction rates will be restored from July 1
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here