സംസ്ഥാനത്ത് ഇന്ന് പതിമൂന്ന് ഹോട്ട്‌സ്‌പോട്ടുകൾ

സംസ്ഥാനത്ത് ഇന്ന് പതിമൂന്ന് ഹോട്ട്‌സ്‌പോട്ടുകൾ കൂടി. കോട്ടയം മുൻസിപ്പാലിറ്റി (കണ്ടെയ്ൻമെന്റ് സോൺ: വാർഡ് 36), പള്ളിക്കത്തോട് (8), കറുകച്ചാൽ (7), മലപ്പുറം ജില്ലയിലെ വട്ടക്കുളം (എല്ലാ വാർഡുകളും), എടപ്പാൾ (എല്ലാ വാർഡുകളും), ആലങ്കോട് (എല്ലാ വാർഡുകളും), പൊന്നാനി മുൻസിപ്പാലിറ്റിയിലെ (1, 2, 3, 50, 51 എന്നീ വാർഡുകളൊഴികെ), മാറഞ്ചേരി (എല്ലാ വാർഡുകളും), പുൽപ്പറ്റ (7), ആലപ്പുഴ ജില്ലയിലെ അരൂർ (1), ചെന്നിത്തല (14), എറണാകുളം ജില്ലയിലെ പാറക്കടവ് (8), കൊച്ചി കോർപറേഷൻ (67) എന്നിവയാണ് പുതിയ ഹോട്ട്‌സ്പോട്ടുകൾ. നിലവിൽ 124 ഹോട്ട്‌സ്പോട്ടുകളാണ് ഉള്ളത്.
അതേസമയം, സംസ്ഥാനത്ത് 118 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലയിൽ 26 പേരും തൃശൂരിൽ 17 പേരും രോഗബാധിതരായി. കൊല്ലം, ആലപ്പുഴ ജില്ലകളിൽ 10 പേർക്ക് വീതവും, തിരുവനന്തപുരം ജില്ലയിൽ 9 പേർക്കും, എറണാകുളം, കോഴിക്കോട് ജില്ലകളിൽ 7 പേർക്ക് വീതവും, കാസർഗോഡ് ജില്ലയിൽ 6 പേർക്കും, കോട്ടയം, മലപ്പുറം, വയനാട് ജില്ലകളിൽ 5 പേർക്ക് വീതവും, ഇടുക്കി, പാലക്കാട് ജില്ലകളിൽ 4 പേർക്ക് വീതവും, പത്തനംതിട്ട ജില്ലയിൽ 3 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 68 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 36 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 14 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മലപ്പുറം ജില്ലയിലെ 5 സ്വകാര്യ ആശുപത്രി ജീവനക്കാർക്കും, കോട്ടയം ജില്ലയിലെ 4 പേർക്കും, തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, കണ്ണൂർ, പാലക്കാട് എന്നീ ജില്ലകളിലുള്ള ഓരോരുത്തർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
story highlights- coronavirus, hotspot
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here