ജോസ് കെ മാണിയുമായി സഹകരിച്ചു പോകാനാകുന്നില്ല; പി ജെ ജോസഫ്

തെക്കോട്ടു പോകാൻ പറഞ്ഞാൽ പടിഞ്ഞാറേക്ക് പോകുന്നയാളാണ് ജോസ് കെ മാണിയെന്ന് പി ജെ ജോസഫ്. വാക്കുപാലിക്കാത്ത ജോസ് കെ മാണിയുമായി സഹകരിച്ചു പോകാനാവില്ലെന്നും പി ജെ ജോസഫ് ട്വൻറിഫോറിനോട് പറഞ്ഞു. മുന്നണി നിർദേശം ജോസ് കെ മാണി പാലിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഉമ്മൻചാണ്ടി പ്രതികരിച്ചു.
ട്വൻറിഫോറിന്റെ മോണിങ് ഷോയിൽ റിപ്പോർട്ടറായി എത്തിയതായിരുന്നു പി ജെ ജോസഫ്. കെ എം മാണിയുടെ സ്വഭാവഗുണങ്ങൾ ജോസ് കെ മാണിക്ക് ഇല്ലെന്നും അതുകൊണ്ടാണ് പാലായിൽ തോറ്റതെന്നും പി ജെ ജോസഫ് കുറ്റപ്പെടുത്തി. എങ്ങനെയൊക്കെ ശ്രമിച്ചിട്ടും ജോസ് കെ മാണിയുമായി സഹകരിച്ചു പോകാനാകുന്നില്ലെന്നും പി ജെ ജോസഫ് ട്വൻറിഫോറിനോട് പറഞ്ഞു.
Read Also: വീണ്ടും ലോക്ക്ഡൗൺ നീട്ടി അഞ്ച് സംസ്ഥാനങ്ങൾ
കോട്ടയം ജില്ലാ പഞ്ചായത്തിൽ അവിശ്വാസം കൊണ്ടുവരുമെന്നും പി ജെ ജോസഫ് ആവർത്തിച്ചു. അതേസമയം, പ്രശ്‌നപരിഹാരത്തിന് ചർച്ചകൾ തുടരുമെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. മുന്നണി നിലപാട് ജോസ് കെ മാണി അനുസരിക്കുമെന്നാണ് പ്രതീക്ഷയെന്നും വിഷയത്തിൽ നാളെ വീണ്ടും ചർച്ച നടത്തുമെന്നും ഉമ്മൻചാണ്ടി പ്രതികരിച്ചു. അതേസമയം, നിബന്ധനകളിൽ മുന്നണിനേതൃത്വത്തിന്റെ ഉറപ്പ് കിട്ടിയാലേ രാജിവയ്ക്കൂവെന്ന നിലപാടിലുറച്ചു നിൽക്കുകയാണ് ജോസ് കെ മാണി പക്ഷം. നാളത്തെ ചർച്ചയിൽ പ്രശ്‌ന പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.
p j joseph, jose k mani
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here