കൊവിഡ് സ്ഥിരീകരിച്ച പത്ത് പാക് താരങ്ങളിൽ ആറ് പേരുടെയും രണ്ടാം പരിശോധനാഫലം നെഗറ്റീവ്; വീണ്ടും ടെസ്റ്റ് ചെയ്യുമെന്ന് പിസിബി
ഇംഗ്ലണ്ട് പര്യടനത്തിനു മുന്നോടിയായി കൊവിഡ് സ്ഥിരീകരിച്ച 10 പാക് താരങ്ങളിൽ ആറ് പേരുടെയും രണ്ടാം പരിശോധനാഫലം നെഗറ്റീവ്. നേരത്തെ സ്വകാര്യമായി പരിശോധിച്ച് താൻ കൊവിഡ് നെഗറ്റീവാണെന്ന് വെളിപ്പെടുത്തിയ മുഹമ്മദ് ഹഫീസ് ഉൾപ്പെടെയുള്ളവരുടെ രണ്ടാം ഔദ്യോഗിക ടെസ്റ്റ് റിസൽട്ടാണ് നെഗറ്റീവായത്. നേരത്തെ, ഹഫീസിൻ്റെ ആദ്യ സാമ്പിൾ വീണ്ടും പരിശോധിച്ച് അത് പോസിറ്റീവാണെന്ന് കണ്ടെത്തിയെന്നും താരം കൊവിഡ് ബാധിതനാണെന്നും അവകാശപ്പെട്ട പിസിബി പിന്നീട് ഹഫീസ് ഉൾപ്പെടെയുള്ളവരുടെ രണ്ടാം ടെസ്റ്റ് റിസൽട്ട് നെഗറ്റീവാണെന്ന് വ്യക്തമാക്കിയിരുന്നു.
Read Also: രണ്ടാമത്തെ കൊവിഡ് പരിശോധന; ഹഫീസിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് പിസിബി
ഹഫീസിനൊപ്പം ഫഖര്‍ സമന്‍, മുഹമ്മദ് ഹസ്‌നെയ്ന്‍, മുഹമ്മദ് റിസ്‌വാന്‍, ഷദബ് ഖാന്‍, വഹാബ് റിയാസ് എന്നിവരുടെ പരിശോധനാഫലമാണ് നെഗറ്റീവായത്. ഹൈദര്‍ അലി, ഹാരിഫ് റൗഫ്, കാശിഫ് ഭട്ടി, ഇമ്രാന്‍ ഖാന്‍, മലാങ് അലി എന്നിവരുടെ രണ്ടാം പരിശോധനാഫലവും പോസിറ്റീവായി. രണ്ടാം പരിശോധനാഫലം നെഗറ്റീവായ താരങ്ങളെ വീണ്ടും പരിശോധനക്ക് വിധേയരാക്കും. അതും നെഗറ്റീവായാൽ അവർ ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കും.
അതേ സമയം, ആദ്യ പരിശോധനാഫലം നെഗറ്റീവായ താരങ്ങൾ ഇംഗ്ലണ്ടിലേക്ക് തിരിച്ചു. റിസര്‍വ് താരങ്ങളായ റോഹെയ്ല്‍ നസിര്‍, മൂസ ഖാന്‍ എന്നിവർ ഉൾപ്പെടെ 20 കളിക്കാരും 11 സപ്പോര്‍ട്ട് സ്റ്റാഫുമാണ് ഇംഗ്ലണ്ടിലേക്ക് പുറപ്പെട്ടത്.
ഞായറാഴ്ച ഇംഗ്ലണ്ടിലേക്ക് പറക്കുന്ന പാകിസ്ഥാന്‍ സംഘത്തില്‍ 20 കളിക്കാരും 11 സപ്പോര്‍ട്ട് സ്റ്റാഫുമാണ് ഉണ്ടാവുക. റിസര്‍വ് താരങ്ങളായ റോഹെയ്ല്‍ നസിര്‍, മുസ ഖാന്‍ എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു.
Story Highlights: pakistan cricket players covid update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here