മുംബൈയിൽ കൊവിഡ് ബാധിതരായ കുട്ടികളിൽ കവാസാക്കി രോഗ ലക്ഷണങ്ങളും

മുംബൈയിൽ കൊവിഡ് ബാധിതരായ കുട്ടികളിൽ കവാസാക്കി രോഗത്തിന് സമാനമായ രോഗലക്ഷണങ്ങളും പ്രകടമാകുന്നതായി റിപ്പോർട്ട്.
മുംബൈയിലെ സ്വകാര്യ ആശുപത്രിയിലാണ് കാവാസാക്കി രോഗ ലക്ഷണങ്ങളുമായി 14 വയസുകാരനെ പ്രവേശിപ്പിക്കുന്നത്. തുടർന്ന് നത്തിയ പരിശോധനയിൽ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുകയും ഐസിയുവിലേക്ക് മാറ്റുകയുമായിരുന്നു. രാത്രിയോടെ കുട്ടിയുടെ നില ഗുരുതരമായി. കോകിലാ ബെൻ ആശുപത്രി ജീവനക്കാരനായ പിതാവിൽ നിന്നാണ് കുട്ടിക്ക് കൊവിഡ് ബാധയേറ്റിരിക്കുന്നത്.
കൊവിഡുമായി ബന്ധപ്പെട്ട് അപൂർവ രോഗം; ന്യൂയോർക്കിൽ അഞ്ച് വയസുകാരി മരിച്ചു
ചൈന, അമേരിക്ക, സ്‌പെയ്ൻ, ഇറ്റലി പോലുള്ള രാജ്യങ്ങളിൽ കൊവിഡ് ബാധിതരായ കുഞ്ഞുങ്ങളിൽ കാവാസാക്കി രോഗത്തിന് സമാനമായ രോഗലക്ഷണങ്ങൾ പ്രകടമായതായി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നിലവിൽ ഇന്ത്യയിലും സമാന രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഏപ്രിൽ മുതൽ തന്നെ ഈ രാജ്യങ്ങളിൽ കവാസാക്കി രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കടുത്ത പനിയാണ് രോഗലക്ഷണം. കൊറോണ ആർട്ടറിയെ തകരാറിലാക്കാൻ കാവാസാക്കി രോഗത്തിന് കഴിയും.
Story Highlights- young Covid cases exhibit Kawasaki like symptoms india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here