ഇടുക്കി ജില്ലയിൽ ഇന്ന് 5 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

ജില്ലയിൽ ഇന്ന് 5 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. ജൂൺ 17 ന് മധുരയിൽ നിന്നും കുമളിയിലെത്തിയ 25കാരനായ പെരുവന്താനം സ്വദേശി, ജൂൺ 16 ന് കമ്പത്ത് നിന്ന് കുമളിയിലെത്തിയ കരുണാപുരം സ്വദേശികളായ ദമ്പതികൾ 50 ഉം 65 വയസുള്ള ദമ്പതികൾ, തൃശൂരിൽ കേരള യൂണിവേഴ്സിറ്റി വെറ്ററിനറി ആശുപത്രിയിൽ സെക്ഷൻ ഓഫീസറായ 31 കാരനായ മൂലമറ്റം സ്വദേശി, ജൂൺ 14 ന് അബുദാബിയിൽ നിന്നുമെത്തിയ 24 കാരനായ നെടുങ്കണ്ടം സ്വദേശി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
പെരുവന്താനം സ്വദേശി താലൂക്ക് ആശുപത്രിയിൽ നിരീക്ഷണത്തിലും കമ്പത്തു നിന്ന് കുമളിയിലെത്തിയ കരുണാപുരം സ്വദേശികളായ ദമ്പതികൾ, മൂലമറ്റം സ്വദേശി, അബുദാബിയിൽ നിന്നുമെത്തിയ നെടുങ്കണ്ടം സ്വദേശി എന്നിവർ വീടുകളിൽ നിരീക്ഷണത്തിൽ ആയിരുന്നു.
Story highlight: covid confirmed 5 people in Idukki district
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here