ബിഹാറിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത 111 പേർക്ക് കൊവിഡ്; മരിച്ച വരന്റെ സാമ്പിൾ പരിശോധിക്കാതെ അധികൃതർ

ബിഹാറിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത 111 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിവാഹം നടന്ന് ഒരു ദിവസത്തിന് ശേഷം മരിച്ച വരന്റെ സാമ്പിൾ ഇതുവരെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ല.
ജൂൺ 15നാണ് ബിഹാറിലെ പാറ്റ്‌നയിൽ വിവാഹം നടക്കുന്നത്. പലിഗഞ്ച് ബ്ലോക്ക് സ്വദേശിയായ യുവാവിന്റെയായിരുന്നു വിവാഹം. ഗുരുഗ്രാമിൽ എഞ്ചിനിയറായിരുന്ന യുവാവ് വിവാഹത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് പ്രദേശത്ത് എത്തിയത്. വിവാഹ ചടങ്ങിനിടെ യുവാവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും പാറ്റ്‌ന ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. വയറിളക്കത്തെ തുടർന്നാണ് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,522 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ഇതിന് പിന്നാലെ വിവാഹത്തിൽ പങ്കെടുത്ത നിരവധി പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. വിവാഹ വേദിയിൽ നിന്ന് കൊവിഡ് ബാധിച്ചവരുടെ എണ്ണം 15 ആയതോടെ പ്രദേശത്ത് പ്രത്യേക ക്യാമ്പ് ഒരുക്കുകയായിരുന്നു. 400 ഓളം പേരാണ് വിവാഹത്തിലും, തുടർന്ന് വരന്റെ മരണാനന്തര ചടങ്ങിലുമായി പങ്കെടുത്തിരുന്നത്. ഇവരുടെ സാമ്പിളുകൾ പരിശോധിച്ച് പോസിറ്റീവ് ഫലം വരുന്നവരെ നിലവിൽ ഐസൊലേറ്റ് ചെയ്യുകയാണ്. എന്നാൽ വിവാഹം നടന്ന് ഒരു ദിവസത്തിന് ശേഷം മരിച്ച വരന്റെ സാമ്പിൾ ഇതുവരെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
ഇതുവരെ 9,700 ലേറെ പേർക്കാണ് ബിഹാറിൽ കൊവിഡ് സ്ഥിരീകരിച്ചരിക്കുന്നത്. 62 പേരാണ് സംസ്ഥാനത്ത് ഇതിനോടകം മരിച്ചത്. 7,300 പേർ രോഗമുക്തി നേടിയിട്ടുണ്ട്.
Story Highlights- 111 Bihar Wedding attendees confirmed COVID
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here