ജോസ് കെ മാണി വിഭാഗത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു: മുല്ലപ്പള്ളി രാമചന്ദ്രന്‍

ജോസ് കെ മാണി വിഭാഗം നിര്‍ദേശം നടപ്പിലാക്കാതെ വന്നതോടെയാണ് കര്‍ശന നടപടിക്ക് നിര്‍ബന്ധിതമായതെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ജോസ് പക്ഷത്തിന് മുന്നറിയിപ്പും നല്‍കിയിരുന്നു. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും മുല്ലപ്പള്ളി തിരുവനന്തപുരത്ത് പറഞ്ഞു. കേരളാ കോണ്‍ഗ്രസിലെ ഇരുവിഭാഗത്തെയും എങ്ങനെ കൂടെനിര്‍ത്തി പോകാന്‍ സാധിക്കുമെന്ന സമീപനമാണ് സ്വീകരിച്ചത്. അവസാനമാണ് മുന്നറിയിപ്പ് നല്‍കിയതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
അതേസമയം, ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്നും പുറത്താക്കിയ നടപടിയില്‍ പ്രതികരണവുമായി ഉമ്മന്‍ ചാണ്ടി രംഗത്ത് എത്തി. ജോസ് കെ മാണി വിഭാഗത്തിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ മുന്നണിയുടെ വിശ്വാസ്യതയെ ബാധിക്കുമായിരുന്നു. ധാരണ നടപ്പാക്കിയാല്‍ ഇനിയും ചര്‍ച്ചയ്ക്ക് സാധ്യതയുണ്ട്. അടഞ്ഞ അധ്യായമല്ല, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് ധാരണ ഉണ്ടായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു.
യുഡിഎഫില്‍ നിന്ന് ആരെയും പുറത്താക്കിയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പറഞ്ഞു. മാറ്റിനിര്‍ത്തുകയാണ് ചെയ്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചാല്‍ ജോസ് കെ മാണി വിഭാഗത്തിന് മുന്നണിയില്‍ തുടരാം. രണ്ട് കേരളാ കോണ്‍ഗ്രസിനോടും തുല്യ നീതിയാണ്. തെറ്റ് തിരുത്തി ജോസ് കെ മാണി വിഭാഗം തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്നും കെ മുരളീധരന്‍ പറഞ്ഞു.
അതിനിടെ, യുഡിഎഫില്‍ നിന്ന് പുറത്താക്കിയ നടപടിയില്‍ പ്രതികരിച്ച് വീണ്ടും ജോസ് കെ മാണി രംഗത്ത് എത്തി. യുഡിഎഫിന്റേത് നീതിയില്ലാത്ത തീരുമാനമെന്ന് ജോസ് കെ മാണി പറഞ്ഞു. കേവലം ഘടക കക്ഷി എന്നതിനപ്പുറം 38 വര്‍ഷം യുഡിഎഫിന് കരുത്തമായ അടിത്തറ പാകിയ പ്രസ്ഥാനമാണ് കേരള കോണ്‍ഗ്രസ് എമ്മും മാണിയും. ഒരു ലോക്കല്‍ ബോഡി പദവിക്ക് വേണ്ടി ആ ഹൃദയ ബന്ധം യുഡിഎഫ് മുറിച്ചെന്നും കെ എം മാണി പറഞ്ഞു.
യുഡിഎഫിന്റെ തീരുമാനം സാധാരണക്കാരായ മുന്നണി പ്രവര്‍ത്തകരെ പോലും മുറിവേല്‍പ്പിച്ചു. പലരും ഫോണില്‍ വിളിച്ച് നടപടി അനീതിയാണെന്ന് പറഞ്ഞു. കേരള കോണ്‍ഗ്രസ് പാര്‍ട്ടിയെ തകര്‍ക്കാന്‍ മുന്‍പും ശ്രമം നടന്നിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകും. തുടര്‍ നടപടികള്‍ യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.
ഇന്നലെയാണ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള ജോസ് – ജോസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പുറത്താക്കല്‍ നടപടികളിലേക്ക് എത്തുകയായിരുന്നു.
Story Highlights: Mullappally Ramachandran talk
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here