Advertisement

എസ്എസ്എല്‍സി പരീക്ഷാ ഫലം തത്സമയം അറിയാം

June 30, 2020
6 minutes Read

എസ്എസ്എല്‍സി പരീക്ഷാ ഫലം വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് രണ്ടിന് പിആര്‍ ചേമ്പറിലാണ് ഫലം പ്രഖ്യാപിച്ചത്. പിആര്‍ഡിയുടെ ആപ്പ് വഴിയും കൈറ്റിന്റെ പ്രത്യേക പോര്‍ട്ടല്‍ വഴിയും ഫലം അറിയാം. സഫലം 2020 മൊബൈല്‍ ആപ്പ് വഴിയും ഫലം അറിയുന്നതിനുള്ള എല്ലാ ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി, ഹിയറിംഗ് ഇംപയേഡ് എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷാഫലങ്ങളും പ്രസിദ്ധീകരിച്ചു

പരീക്ഷാഫലങ്ങള്‍ ലഭിക്കുന്ന വെബ്‌സൈറ്റുകള്‍

www.prd.kerala.gov.in

http://keralapareekshabhavan.in

https://sslcexam.kerala.gov.in

www.results.kite.kerala.gov.in

http://results.kerala.nic.in

www.sietkerala.gov.in

എസ്എസ്എല്‍സി(എച്ച്‌ഐ) ഫലം- http://sslchiexam.kerala.gov.in

ടിഎച്ച്എസ്എല്‍സി(എച്ച്‌ഐ) ഫലം – http://thslchiexam.kerala.gov.in/

ടിഎച്ച്എസ്എല്‍സി ഫലം- http://thslcexam.kerala.gov.in

എഎച്ച്എസ്എല്‍സി റിസള്‍ട്ട് – http://ahslcexam.kerala.gov.in

ഇത്തവണ 4.22 ലക്ഷം വിദ്യാര്‍ത്ഥികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. കൊവിഡ് കാരണം രണ്ടു ഘട്ടങ്ങളിലായിട്ടാണ് പരീക്ഷ നടന്നതെന്ന പ്രത്യേകതയുമുണ്ട്. ജൂണ്‍ ഒന്നിന് മൂല്യനിര്‍ണയം തുടങ്ങുകയും 22 ന് പൂര്‍ത്തിയാക്കുകയും ചെയ്തു.

Story Highlights SSLC exam results kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top