ഭാര്യ സിന്ദൂരം തൊടാൻ വിസമ്മതിച്ചു; ഭർത്താവിന് വിവാഹ മോചനം അനുവദിച്ച് കോടതി

ഗുവാഹത്തിയിൽ വിവാഹശേഷം ഭാര്യ സിന്ദൂരം നെറ്റിയിൽ തൊടാൻ വിസമ്മതിച്ചതിന്റെ പേരിൽ ഭർത്താവിന് വിവാഹമോചനം നൽകി ഹൈക്കോടതി. ഹിന്ദു ആചാര പ്രകാരം സഖ (വിവാഹത്തിന് ശേഷം ധരിക്കുന്ന വളകൾ) ഇടാത്തതും സിന്ദൂരം തൊടാത്തതും വിവാഹത്തെ സ്ത്രീ നിരാകരിക്കുന്നതായാണ് കാണിക്കുന്നതെന്ന് കോടതി പറഞ്ഞു.
സഖയും സിന്ദൂരവും ഇല്ലാത്തത് സ്ത്രീയെ അവിവാഹിതയെന്ന് തോന്നിപ്പിക്കും. ഭർത്താവുമായുള്ള ബന്ധത്തോട് അവരുടെ സമ്മതമില്ലായ്മയാണത്. അപ്പീൽ നൽകിയ ആളുമായി ഭാര്യയ്ക്ക് ബന്ധം തുടരാൻ താത്പര്യമില്ലാത്തതാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജയ് ലാംബ, ജസ്റ്റിസ് സൗമിത്ര സായ്കിയ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്.
Read Also: ഇന്ത്യൻ കമ്പനിയുടെ കൊവിഡ് വാക്‌സിൻ ക്ലിനിക്കൽ പരീക്ഷണത്തിന്
നേരത്തെ കുടുംബ കോടതി ഭർത്താവിന്റെ വിവാഹ മോചന ആവശ്യം തള്ളിയിരുന്നു. ഭാര്യയുടെ ഭാഗത്ത് നിന്ന് ക്രൂരതകളൊന്നും ഉണ്ടായില്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്ന നടപടി. ശേഷം ഭർത്താവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കുടുംബ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി.
2012ൽ വിവാഹിതരായ ഇവർ 2013 മുതൽ വേർപിരിഞ്ഞ് കഴിയുകയായിരുന്നു. നേരത്തെ ഭർത്തുവീട്ടുകാർ ഉപദ്രവിക്കുന്നുവെന്ന് യുവതി പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും ആ വാദം തെളിയിക്കാൻ സാധിച്ചില്ലെന്ന് പറഞ്ഞ് കോടതി തള്ളി. കൂടാതെ വീട്ടുകാരുമൊത്ത് താമസിക്കുന്നതിന് എതിരായിരുന്നു ഭാര്യ. വൃദ്ധരായ മാതാപിതാക്കളെ പരിചരിക്കുന്നതിൽ നിന്ന് ഭർത്താവിനെ തടഞ്ഞത് കുടുംബ കോടതി പരിഗണിച്ചില്ലെന്നും ഹൈക്കോടതി വിമർശിച്ചു.
wife refused to wear sindoor and sakha, guwahati hc gives divorce to husband
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here