കൊവിഡ് ഇടവേളക്ക് ശേഷം ശ്രീലങ്കയിൽ ക്രിക്കറ്റ് പുനരാരംഭിച്ചു; കണ്ടത് വെടിക്കെട്ട് ബാറ്റിംഗ്

കൊവിഡ് രോഗബാധയെ തുടർന്നുണ്ടായ നീണ്ട ഇടവേളക്ക് ശേഷം ശ്രീലങ്കയിൽ ക്രിക്കറ്റ് പുനരാരംഭിച്ചു. അടുത്തിടെ ആരംഭിച്ച പരിശീലന ക്യാമ്പിൽ പങ്കെടുത്ത താരങ്ങളെ രണ്ട് ടീമുകളാക്കി തിരിച്ച് ക്രിക്കറ്റ് ബോർഡ് പരിശീലന മത്സരം നടത്തി. വെടിക്കെട്ട് ബാറ്റിംഗാണ് മത്സരത്തിൽ കണ്ടത്.
ദിമുത് കരുണരത്നെ നയിച്ച ദിമുത് ഇലവനും, നിറോഷൻ ഡിക്ക്‌വെല്ലയുടെ ഡിക്ക്‌വെല്ല ഇലവനും തമ്മിലായിരുന്നു മത്സരം. വെളിച്ചക്കുറവ് മൂലം മത്സരം പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിലും വെടിക്കെട്ട് ബാറ്റിംഗിലൂടെ ഇരു ടീമുകളിലെയും താരങ്ങൾ തങ്ങൾ പൂർണമായും തയ്യാറാണെന്ന സൂചന നൽകി. ആദ്യം ബാറ്റ് ചെയ്ത ഡിക്ക്‌വെല്ല ഇലവൻ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 346 റൺസെടുത്തപ്പോൾ ദിമുത് ഇലവൻ 45.3 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 292 റൺസ് എടുത്ത് നിൽക്കെ വെളിച്ചക്കുറവ് മൂലം കളി നിർത്തുകയായിരുന്നു.
Read Also: പാകിസ്താൻ ടീം ഇംഗ്ലണ്ടിലെത്തി; ഇനി ക്വാറന്റീനിൽ
ദിമുത് ഇലവനു വേണ്ടി 72 പന്തിൽ 4 ബൗണ്ടറികളും, 7 സിക്സറുകളുമടക്കം 101 റൺസ് നേടി പുറത്താവാതെ നിന്ന തിസാര പെരേരയാണ് കളിയിൽ താരമായത്. ധനഞ്ജയ ഡിസിൽവ 49 റൺസും, ലാഹിരു തിരിമന്നെ 45 റൺസും നേടി.
Dimuth XI vs Dickwella XI, 50 over practice game –
Bad light stopped play, no result.Dimuth XI 292/7(45.3) vs Dickwella XI 346/8
Dhananjaya de Silva 49(45)4×6
L Thirimanne 45(50)4×4
Thisara Perera 101(72)n.o 4×6 6×7Rajitha 77/2(8:3),Hasaranga 50/2(10),Pradeep 55/2(9) #SLC pic.twitter.com/kFXthvpKXv
— Sri Lanka Cricket ?? (@OfficialSLC) June 30, 2020
കൊവിഡിനു ശേഷം ക്രിക്കറ്റ് ലോകം സാവധാനം തിരികെ വരികയാണ്. ജൂലായ് എട്ട് മുതൽ വെസ്റ്റ് ഇൻഡീസ് ഇംഗ്ലണ്ടിൽ പര്യടനം നടത്തും. മൂന്ന് ടെസ്റ്റുകൾ അടങ്ങുന്ന പരമ്പര ജൂലായ് 28 ന് അവസാനിക്കും.ജൂലായ് 30ന് പാകിസ്താൻ്റെ ഇംഗ്ലീഷ് പര്യടനം ആരംഭിക്കും. മൂന്ന് ടെസ്റ്റുകളും മൂന്ന് ടി-20കളും അടങ്ങുന്ന പര്യടനം സെപ്തംബർ 2ന് അവസാനിക്കും.
Story Highlights: practice cricket match in srilanka
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here