Advertisement

വിള ഇന്‍ഷുറന്‍സ് ക്യാമ്പയിന് ഇന്ന് തുടക്കമാകും

July 1, 2020
2 minutes Read
subhiksha keralam, villa insurance

സംസ്ഥാനത്തെ മുഴുവന്‍ കര്‍ഷകരെയും വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളാക്കുന്നതിനായി
നടത്തുന്ന ക്യാമ്പയിന് ഇന്ന് തുടക്കമാകും. സംസ്ഥാന കൃഷിവകുപ്പ് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി 15 വരെ എല്ലാ പഞ്ചായത്തിലും വിള ഇന്‍ഷുറന്‍സ് ക്യാമ്പയിന്‍ സംഘടിപ്പിക്കും. കര്‍ഷകര്‍ക്ക് കൃഷി ഭവനുകളില്‍ വരാതെ ഓണ്‍ലൈനായി വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരുന്നതിനും പോളിസി കരസ്ഥമാക്കാനുള്ള അവസരം ഉണ്ടായിരിക്കും.

ഓണ്‍ലൈനായി ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകുന്നതിന് www.aims.kerala.gov.in/cropinsurance എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. പ്രകൃതിക്ഷോഭം, വന്യജീവി ആക്രമണം എന്നീ നാശനഷ്ടങ്ങളില്‍ നിന്നും കര്‍ഷകരെയും അവരുടെ കുടുംബത്തെയും സംരക്ഷിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ വിള ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം 27 ഇനം കാര്‍ഷികവിളകള്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളത്. വരള്‍ച്ച, വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, ഭൂമികുലുക്കം, കടലാക്രമണം, ചുഴലിക്കാറ്റ്, കൊടുങ്കാറ്റ്, ഇടിമിന്നല്‍, കാട്ടുതീ, വന്യജീവികളുടെ ആക്രമണം എന്നിവ നിമിത്തം ഉണ്ടാകുന്ന കൃഷി നാശനഷ്ടങ്ങളാണ് പദ്ധതിയിലൂടെ സംരക്ഷണം ലഭിക്കുന്നത്. പ്രധാനമന്ത്രി ഫസല്‍ ഭീമാ യോജനയിലും കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതിയിലും ഈ സീസണില്‍ ചേരേണ്ട അവസാന തിയതി ജൂലൈ 31 ആണ്.

 

Story Highlights: subhiksha keralam, villa insurance campaign will begin today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top