ഇന്ന് സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 14 പേർക്ക്

ഇന്ന് സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 14 പേർക്ക്. ആലപ്പുഴ ജില്ലയിൽ നിന്നുള്ള അഞ്ച് പേർക്കും തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ നിന്നുള്ള നാല് പേർക്ക് വീതവം കോട്ടയം ജില്ലയിലെ ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
അതേസമയം, കേരളത്തിൽ ഇന്ന് 160 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. പത്തനംതിട്ട ജില്ലയിൽ നിന്ന് 27 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 24 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 18 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 16 പേർക്കും, തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 9 പേർക്ക് വീതവും ഇടുക്കി ജില്ലയിൽ നിന്നുള്ള 8 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 7 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 5 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള ഒരാൾക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഇന്ന് 160 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 202 പേര്‍ രോഗമുക്തരായി
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 106 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 40 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. യു.എ.ഇ. 27, കുവൈറ്റ് 21, ഒമാൻ 21, ഖത്തർ 16, സൗദി അറേബ്യ 15, ബഹറിൻ 4, മാൾഡോവ 1, ഐവറി കോസ്റ്റ് 1 എന്നിങ്ങനേയാണ് വിദേശ രാജ്യങ്ങളിൽ നിന്നും വന്നവർ. ഡൽഹി 13, മഹാരാഷ്ട്ര 10, തമിഴ്‌നാട് 8, കർണാടക 6, പഞ്ചാബ് 1, ഗുജറാത്ത് 1, പശ്ചിമബംഗാൾ 1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ. 14 പേർക്കാണ് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആലപ്പുഴ ജില്ലയിൽ നിന്നുള്ള 5 പേർക്കും തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ നിന്നുള്ള 4 പേർക്ക് വീതവം കോട്ടയം ജില്ലയിലെ ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
Story Highlights- 14 affected covid through contact
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here