പൊന്നാനിയില്‍ സമൂഹവ്യാപനസാധ്യത പരിശോധിക്കാന്‍ കൊവിഡ് ടെസ്റ്റുകള്‍ ആരംഭിച്ചു

മലപ്പുറം പൊന്നാനിയില്‍ സമൂഹവ്യാപനസാധ്യത പരിശോധിക്കാന്‍ കൊവിഡ് ടെസ്റ്റുകള്‍ ആരംഭിച്ചു. രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തതില്‍ ഏര്‍പ്പെട്ടവരെയും, രോഗലക്ഷണങ്ങളുള്ളവരെയുമാണ് പരിശോധിക്കുന്നത്. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച പൊന്നാനിയിലെ ഇടറോഡുകളും പൊലീസ് പൂര്‍ണമായി അടച്ചു. ദേശീയപാതയിലും പൊലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. കണ്ടെയ്മന്റ് സോണുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുകയാണ്. അവശ്യവസ്തുക്കളുടെ കടകള്‍ മാത്രം തുറന്ന് പ്രവര്‍ത്തിക്കാനാണ് അനുമതിയുള്ളത്.
പൊന്നാനി താലൂക്കിലെ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും കൊവിഡ് പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ ദിവസേന 10 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ആവശ്യമെങ്കില്‍ വീടുകളിലെത്തി സാമ്പിളുകള്‍ ശേഖരിക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസം മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച താനൂരില്‍ നിയന്ത്രണം കടുപ്പിച്ചതോടെ താനൂര്‍ നഗരസഭാപരിധിയിലെ എല്ലാ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.
Story Highlights: coronavirus , covid19 tests started in Ponnani
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here