Advertisement

മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും രോഗബാധ രൂക്ഷം; രാജ്യത്തെ കൊവിഡ് കേസുകൾ ആറ് ലക്ഷത്തിലേക്ക്

July 2, 2020
1 minute Read
india covid july 2

രാജ്യത്തെ കൊവിഡ് കേസുകൾ ആറ് ലക്ഷത്തിലേക്ക്. മഹാരാഷ്ട്രയിൽ രോഗബാധിതർ 180,000വും തമിഴ്നാട്ടിൽ 94,000വും കടന്നു. ഡൽഹിയിൽ പോസിറ്റീവ് കേസുകൾ 90,000ലേക്ക് അടുക്കുകയാണ്. കൊവിഡ് പരിശോധനകൾ അടിയന്തരമായി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ, സംസ്ഥാനങ്ങൾക്ക് കർശന നിർദേശം നൽകി. സി.ആർ.പി.എഫിൽ 134 ജവാന്മാർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഉത്തരാഖണ്ഡിൽ എട്ട് കരസേന സൈനികർ രോഗബാധിതരായി.

Read Also: സിആർപിഎഫിൽ കൊവിഡ് പടരുന്നു; ഇന്ന് മാത്രം 134 ജവാന്മാർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

രാജ്യത്ത് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ നിന്ന് മാത്രം 5,537 കേസുകൾ റിപ്പോർട്ട് ചെയ്തു. തമിഴ്നാട്ടിൽ നിന്ന് 3882ഉം ഡൽഹിയിൽ നിന്ന് 2442ഉം തെലങ്കാനയിൽ നിന്ന് 1,018ഉം കർണാടകയിൽ നിന്ന് 1272ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് പരമാവധി പരിശോധന നടക്കുന്നുവെന്ന് ചീഫ് സെക്രട്ടറി ഉറപ്പാക്കണമെന്ന് ആരോഗ്യമന്ത്രാലയവും ഐസിഎംആറും ആവശ്യപ്പെട്ടു. ക്യാമ്പുകൾ തുറന്നോ, സഞ്ചരിക്കുന്ന വാനുകൾ ഉപയോഗിച്ചോ സാമ്പിളുകൾ ശേഖരിക്കണം. റാപിഡ് ടെസ്റ്റ് നിരക്കിൽ ഉടൻ അന്തിമ തീരുമാനമെടുക്കണമെന്നും കത്തിൽ നിർദേശിച്ചു.

Read Also: ഡൽഹിയിൽ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായതായി: അരവിന്ദ് കേജ്‌രിവാൾ

തമിഴ്നാട്ടിൽ ആകെ പോസിറ്റീവ് കേസുകൾ 94,049ഉം മരണം 1264ഉം ആയി. ചെന്നൈയിൽ രോഗബാധിതർ 60,000 കടന്നു. ഡൽഹിയിൽ 61 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 2803 ആയി. ഗുജറാത്തിൽ പോസിറ്റീവ് കേസുകൾ 33,318ഉം മരണം 1869ഉം ആയി ഉയർന്നു. ഡൽഹിയിൽ പരിശോധനകൾ ഊർജിതമാക്കാൻ ജില്ലാ മജിസ്‌ട്രേറ്റുമാർക്ക് നിർദേശം നൽകി. ദിനംപ്രതി രണ്ടായിരം റാപിഡ് ആന്റിജൻ പരിശോധനകൾ സ്വന്തം മേഖലകളിൽ ജില്ലാ മജിസ്‌ട്രേറ്റുമാർ ഉറപ്പാക്കണം. പശ്ചിമബംഗാളിൽ 15 ജയിൽപുള്ളികൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

Story Highlights: india covid update july 2

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top