ഗർഭിണികളായ സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; സർക്കാർ- പൊതു മേഖലാ സ്ഥാപനങ്ങൾക്കായി പുതിയ മാർഗ നിർദേശങ്ങൾ

സർക്കാർ ഓഫിസുകളുടെയും പൊതു മേഖലാ സ്ഥാപനങ്ങളുടെയും പ്രവർത്തനത്തെ സംബന്ധിച്ച് പുതിയ മാർഗ നിർദേശം പുറത്തിക്കി. ഗർഭിണികളായ സർക്കാർ ജീവനക്കാർക്ക് ഇനി വർക്ക് ഫ്രം ഹോം സൗകര്യം ലഭിക്കും. ഹോട്ട്‌സ്‌പോട്ടിൽ നിന്നുള്ള ജീവനക്കാരും ഇനി ഓഫീസിൽ വരേണ്ട. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ മാർഗനിർദേശങ്ങൾ.
അംഗപരിമിതരായ ജീവനക്കാർരെ പൊതുജനങ്ങളുമായി ബന്ധപ്പെടുന്ന ജോലികളിൽ നിന്ന് ഒഴിവാക്കണമന്ന് പുതിയ ഉത്തരവിൽ പറയുന്നു.
ഓഫിസിൽ സാമൂഹിക അകലം പാലിച്ച് ജോലി ചെയ്യാനുള്ള സൗകര്യമില്ലെങ്കിൽ ഗ്രൂപ്പ് സി, ഡി ജീവനക്കാർക്ക് ഒന്നിടവിട്ട ദിവസങ്ങളിലോ ഓരോ ആഴ്ച ഇടവിട്ടോ ജോലി ചെയ്യാം.
നേരത്തെ തന്നെ സർക്കാർ സ്ഥാപനങ്ങളിൽ ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തിക്കൊണ്ട് ഉത്തരവ് വന്നിരുന്നു. അതിന് പിന്നാലെയാണ് പുതിയ ഉത്തരവ്.
അതേസമയം, സെക്രട്ടറിയേറ്റ് ജീവനക്കാർ നാളെ കരിദിനം ആചരിക്കും. പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിന് സെക്രട്ടറിയേറ്റിൽ ഓഫിസ് തുറക്കാനുള്ള നീക്കത്തിനെതിരെയാണ് പ്രതിഷേധം. കേരളാ സെക്രട്ടറിയേറ്റ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രതിഷേധം.
Story Highlights- new regulations for govt employees
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here