തൂത്തുക്കുടി ഇരട്ട കസ്റ്റഡി മരണം; സാക്ഷിയായ വനിതാ കോൺസ്റ്റബിളിന് സുരക്ഷയും അവധിയും നൽകാൻ കോടതി നിർദേശം

തൂത്തുക്കുടി ഇരട്ട കസ്റ്റഡി മരണക്കേസിൽ സാക്ഷിയായ സാത്താൻകുളം പൊലീസ് സ്റ്റേഷനിലെ വനിതാ കോൺസ്റ്റബിളിന് സുരക്ഷയൊരുക്കാൻ നിർദേശം. ഉത്തരവ് നൽകിയത് മദ്രാസ് ഹൈകോടതിയാണ്. വനിതാ കോൺസ്റ്റബിൾ രേവതിയുടെ മൊഴിയുടെ പ്രധാന്യം കണക്കിലെടുത്താണ് മധുര ബെഞ്ചിന്റെ ഉത്തരവ്. പൊലീസ് സുരക്ഷയും ഒരു മാസത്തെ അവധിയും ആവശ്യപ്പെട്ട് തൂത്തുക്കുടി കളക്ടർക്ക് രേവതി കത്ത് നൽകിയിരുന്നു.
മുതിർന്ന ഉദ്യോഗസ്ഥർ വിരോധം തീർക്കുമോയെന്ന് രേവതി ആശങ്കപ്പെട്ടിരുന്നു. എല്ലാ കാര്യങ്ങളും മജിസ്‌ട്രേറ്റിനെ അറിയിച്ചിട്ടുണ്ടെന്നും രേവതി പറഞ്ഞു. തന്നെയും കുടുംബത്തെയും അനാവശ്യമായി പ്രശ്‌നത്തിലേക്ക് വലിച്ചിഴക്കരുതെന്നും അവർ അഭ്യർത്ഥിച്ചു. രേവതിയുടെ സുരക്ഷക്കായി രണ്ട് കോൺസ്റ്റബിൾമാരെ നിയോഗിച്ചിട്ടുണ്ടെന്ന് കളക്ടർ സന്ദീപ് നന്ദൂരി പറഞ്ഞു. രേവതിക്ക് അവധി നൽകിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുമെന്നും കോടതി.
കഴിഞ്ഞ മാസം 19ന് അറസ്റ്റ് ചെയ്ത ജയരാജിനെയും ബെനിക്‌സിനെയും 20ന് പുലർച്ചെ വരെ മർദ്ദിച്ചുവെന്നും ലാത്തിയിലും മേശപ്പുറത്തും രക്തം ഉണ്ടായിരുന്നെന്നുമായിരുന്നു രേവതിയുടെ മൊഴി. മജിട്രേറ്റ് മൊഴിയുടെ അടിസ്ഥാനത്തിൽ ലാത്തികൾ പിടിച്ചെടുത്തിയിരുന്നു.
Read Also: ആൻജിയോഗ്രാം ഉപകരണം ഹൃദയ വാൽവിൽ തറഞ്ഞുകയറി വീട്ടമ്മ മരിച്ചു
സംഭവം അന്വേഷിക്കാൻ എത്തിയ കോവിൽപെട്ടി മജിസ്‌ട്രേറ്റിനെ അപമാനിച്ചതിന് രണ്ട് പൊലീസ് ഉദ്യോഗസ്ഥർ കോടതിയലക്ഷ്യ നടപടി നേരിടുന്നുണ്ട്. തൂത്തുക്കുടി മുൻ എഡിഎസ്പി ഡി കുമാർ, മുൻ ഡിഎസ്പി സി.പ്രതാപൻ എന്നിവരാണ് ഇവർ. ഇവരെ പുതിയ പദവികളിൽ നിയമിച്ചു.
കേസിനാസ്പദമായ സംഭവം നടക്കുന്നത് കഴിഞ്ഞ ദിവസമാണ്. ലോക്ക് ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് സാത്താങ്കുളം പൊലീസ് കസ്റ്റഡിയിൽ എടുത്ത ജയരാജനും ബെനിക്സും കസ്റ്റഡിയിൽ ക്രൂരമർദനത്തിനിരയായതിന് പിന്നാലെ മരിക്കുകയായിരുന്നു. പൊലീസ് സ്റ്റേഷനിൽ വച്ച് ഇരുവർക്കും ക്രൂരമായി മർദനമേറ്റിരുന്നുവെന്ന വിവരം പിന്നീട് പുറത്തുവന്നു.
thuthukkudi custody death, madras hc order
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here