വിൻഡീസ് ക്രിക്കറ്റ് പിതാവ് എവർട്ടൺ വീക്കെസ് അന്തരിച്ചു

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിൻ്റെ പിതാവ് എവർട്ടൺ വീക്കെസ് അന്തരിച്ചു. 95 വയസായിരുന്നു. വിഷയം സ്ഥിരീകരിച്ച് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ട്വീറ്റ് ചെയ്തിട്ടുണ്ട്. രണ്ടാം ലോക മഹായുദ്ധാനന്തര വെസ്റ്റ് ഇൻഡീസ് ടീമിൽ ഇദ്ദേഹം അംഗമായിരുന്നു. ഇതിഹാസങ്ങളായ ക്ലൈഡ് വാൽകോട്ട്, ഫ്രാങ്ക് വോറൽ എന്നിവരും വീക്ക്സിനൊപ്പം ഈ ടീമിൽ കളിച്ചിരുന്നു. വാൽകോട്ട് 2006ലും വോറൽ 1967ലും മരണപ്പെട്ടു. മൂവർക്കുമുള്ള ആദരവായി ഇന്ന് ബ്രിഡ്ജ്ടൗണിലെ ദേശീയ സ്റ്റേഡിയം ‘ത്രീ ഡബ്ല്യുസ് ഓവൽ’ എന്ന് പുനർനാമകരണം ചെയ്തു.
Read Also: വിൻഡീസ് ജഴ്സിയിൽ ബ്ലാക്ക് ലൈവ്സ് മാറ്റർ ലോഗോ: പ്രതിഷേധവുമായി ഇന്ത്യൻ ആരാധകർ
“മഹാത്മാവിൻ്റെ നിര്യാണത്തിൽ വിതുമ്പി ഞങ്ങളുടെ ഹൃദയം വിങ്ങുകയാണ്. ഒരു ഇതിഹാസം, ഞങ്ങളുടെ നായകൻ, സർ എവർട്ടൺ വീക്കെസ് . കുടുംബത്തിനും സുഹൃത്തുക്കൾക്കും ലോകമെമ്പാടുമുള്ള ആരാധകർക്കും ഞങ്ങളുടെ ആദരാഞ്ജലി. അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ”- വിൻഡീസ് ക്രിക്കറ്റിൻ്റെ ട്വീറ്റിൽ പറയുന്നു. ഡാരൻ സമ്മി, ഇയാൽ ബിഷപ്പ് തുടങ്ങിയവരും അനുശോചനം അറിയിച്ചു. 2019ൽ ഒരു ഹൃദയാഘാതത്തിൽ നിന്ന് രക്ഷപ്പെട്ടയാളാണ് എവർട്ടൺ.
Our hearts are heavy as we mourn the loss of an icon. A legend, our hero, Sir Everton Weekes. Our condolences go out to his family, friends and many fans around the world. May he rest in peace. ?? pic.twitter.com/RnwoJkhjPd
— Windies Cricket (@windiescricket) July 1, 2020
1948നും 58നും ഇടയിൽ വെസ്റ്റ് ഇൻഡീസിനായി 48 ടെസ്റ്റുകൾ കളിച്ച അദ്ദേഹം 58.61 ശരാശരിയിൽ 4455 റൺസ് നേടി. 207 ആണ് ഉയർന്ന സ്കോർ. തുടർച്ചയായി അഞ്ചെണ്ണം ഉൾപ്പെടെ 15 സെഞ്ചുറികളും 19 അർദ്ധസെഞ്ചുറികളുമാണ് അദ്ദേഹത്തിൻ്റെ സമ്പാദ്യം.
Read Also: ഞങ്ങൾ ഗിനിപ്പന്നികളല്ല; ഇംഗ്ലണ്ട് പര്യടനം സാധാരണ രീതിയിലേക്ക് ജീവിതം മടങ്ങാൻ: ജേസൻ ഹോൾഡർ
98ൽ ഇംഗ്ലണ്ടിനെതിരെ നടന്ന പരമ്പരയിലെ നാലാം ടെസ്റ്റിൽ 141 റൺസ് അടിച്ചാണ് അദ്ദേഹം സെഞ്ചുറിത്തുടർച്ചക്ക് തുടക്കമിട്ടത്. ആ വർഷം തന്നെ ഇന്ത്യയിൽ നടന്ന പരമ്പരയിൽ അദ്ദേഹം ബാക്കി സെഞ്ചുറികൾ കുറിച്ചു. ഡൽഹിയിൽ നടന്ന ആദ്യ മത്സരത്തിൽ 128ഉം ബോംബെയിലെ രണ്ടാം ടെസ്റ്റിൽ 194ഉം നേടിയ അദ്ദേഹം കൽക്കട്ടയിൽ നടന്ന മൂന്നാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്സിൽ 162ഉം രണ്ടാം ഇന്നിംഗ്സിൽ 101ഉം നേടി. മദ്രാസിൽ നടന്ന നാലാം ടെസ്റ്റിൽ വ്യക്തിഗത സ്കോർ 90ൽ നിൽക്കെ അദ്ദേഹം റണ്ണൗട്ടാവുകയായിരുന്നു.
Story Highlights: West Indies Cricketer Everton Weekes Dies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here