കെ.കെ മഹേശന്റെ ആത്മഹത്യയിൽ വെള്ളാപ്പള്ളി നടേശനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും

കെ.കെ മഹേശന്റെ ആത്മഹത്യയിൽ വെള്ളാപ്പള്ളി നടേശനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. വെള്ളാപ്പള്ളിയുടെ സഹായി കെ.എൽ അശോകനെ കഴിഞ്ഞ ദിവസം മാരാരിക്കുളം പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇരുവരുടെയും പേരുകൾ ആത്മഹത്യ കുറിപ്പിൽ ഉണ്ടായ സാഹചര്യത്തിലാണ് ചോദ്യം ചെയ്യൽ.
രണ്ടുപേരുടെയും മൊഴി പൂർണമായും രേഖപ്പെടുത്തിയ ശേഷം മാത്രമേ ആത്മഹത്യാ പ്രേരണാകുറ്റത്തിന് കേസെടുക്കുന്ന കാര്യം പരിഗണിക്കൂ. ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തണമെന്ന ആവശ്യവും ശക്തമാണ്.
മൈക്രോ ഫിനാൻസ് അഴിമതി കേസിൽ വെള്ളാപ്പള്ളി നടേശൻ മനഃപൂർവം മഹേശനെ കുടുക്കാൻ ശ്രമിച്ചെന്ന് കുടുംബം ആരോപിച്ചിരുന്നു. ആത്മഹത്യ കുറിപ്പ് ഉൾപ്പടെ മഹേശന്റേതായി പുറത്ത് വന്ന മൂന്നു കത്തുകളിലും വെള്ളാപ്പള്ളി നടേശന്റേയും, സഹായി കെ എൽ അശോകന്റെയും പേര് ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിൽ ഇരുവർക്കുമെതിരെ കേസ് എടുക്കണമെന്ന് മഹേശന്റെ കുടുംബം ആദ്യഘട്ടമുതൽ തന്നെ ആവശ്യപ്പെടുന്നതാണ്.
മൈക്രോ ഫിനാൻസ് കേസ് തട്ടിപ്പിൽ ഉൾപ്പടെ മഹേശനെ ഒറ്റപ്പെടുത്താൻ വെള്ളാപ്പള്ളി ശ്രമിച്ചുവെന്ന് കുടുംബം ആരോപിച്ചിരുന്നു. ഇക്കാര്യങ്ങളുടെ വസ്തുത പൊലീസ് ചോദിച്ചറിയും. അതേസമയം, മഹേശന്റെ ആത്മഹ്യക്ക് പിന്നിൽ വെള്ളാപ്പള്ളി കുടുംബമാണെന്നു സുഭാഷ് വാസു ആരോപണം ഉന്നയിച്ചിരുന്നു.
Story highlight: Vellapalli Nadesan will be questioned today by KK Mahesan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here