കര്‍ണാടകയില്‍ പത്താം തരം പരീക്ഷ എഴുതിയ 32 വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ്; 80 കുട്ടികള്‍ ക്വാറന്റീനില്‍

കര്‍ണാടകയില്‍ പത്താം തരം പരീക്ഷ എഴുതിയ 32 വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ജൂണ്‍ 25 മുതല്‍ ജൂലൈ മൂന്ന് വരെയാണ് കര്‍ണാടകയില്‍ പത്താം തരം പരീക്ഷ നടന്നത്. കൊവിഡ് സ്ഥിരീകരിച്ച വിദ്യാര്‍ത്ഥികളോട് അടുത്ത് ഇടപഴകിയ 80 പേരെ വീടുകളില്‍ നിരീക്ഷണത്തിലാക്കി. 7.60 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇന്നലെ അവസാനിച്ച പത്താം തരം പരീക്ഷ എഴുതിയത്. കണ്ടെയ്‌മെന്റ് സോണുകളില്‍ നിന്ന് 3911 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്.
Read Also : ഷംന കാസിം ബ്ലാക്ക്‌മെയിൽ കേസ് : മുഖ്യ പ്രതിയുടെ ഭാര്യ മുൻകൂർ ജാമ്യാപേക്ഷ നൽകി
കര്‍ണാടകയില്‍ കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. കഴിഞ്ഞ ദിവസം 1600 ലധികം പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ ആയിരത്തിലധികം കൊവിഡ് കേസുകള്‍ സ്ഥിരീകരിക്കുന്നതിനിടെയാണ് പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്കും രോഗം ബാധിച്ചത്.
Story Highlights – covid19, 32 students in karnataka, 10th exam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here