കൊവിഡ് വാക്‌സിൻ പരീക്ഷണം വേഗത്തിലാക്കൽ; നിർദേശത്തിന് വിശദീകരണവുമായി ഐസിഎംആർ

വാക്‌സിൻ പരീക്ഷണം വേഗത്തിലാക്കാനുള്ള നിർദേശം രാജ്യാന്തര മാർഗരേഖ പാലിച്ചെന്ന് ഐസിഎംആർ. പരീക്ഷണം വേഗത്തിലാക്കാനുള്ള നിർദേശം വിവാദമായതിനെ തുടർന്നാണ് വിശദീകരണം. രാജ്യത്തെ ജനങ്ങളുടെ സുരക്ഷയ്ക്കും താത്പര്യത്തിനുമാണ് പ്രാഥമിക പരിഗണന നൽകുക. പരീക്ഷണത്തിന്റെ ഒരോ ഘട്ടവും വേഗതയിലാക്കാനായിരുന്നു നിർദേശം നൽകിയിരുന്നത്.
ഐസിഎംആറിന്റെ നിർദേശം ആഗസ്റ്റ് 15 ഓടെ ഫലം വരുന്ന രീതിയിൽ കൊവിഡ് വാക്‌സിൻ പരീക്ഷണം ഊർജിതമാക്കാനായിരുന്നു. ക്ലിനിക്കൽ പരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്ന ഭാരത് ബയോടെക്കിനും മറ്റ് 11 സ്ഥാപനങ്ങൾക്കും ആണ് ഐസിഎംആർ നിർദേശം നൽകിയിരുന്നത്. ചുവപ്പുനാടയിൽ കുരുങ്ങി വാക്‌സിൻ പരീക്ഷണം നീളരുതെന്നാണ് ആഗ്രഹമെന്നും ഐസിഎംആർ അധികൃതർ പറഞ്ഞു.
Read Also: പൊലീസുകാര്‍ യാത്രകള്‍ നിയന്ത്രിക്കണമെന്ന് ഡിജിപി
കഴിഞ്ഞ ദിവസമാണ് ഇന്ത്യയിൽ നടക്കുന്ന വാക്‌സിൻ പരീക്ഷണങ്ങൾ വേഗത്തിലാക്കാൻ ഐസിഎംആർ നിർദേശം നൽകിയത്. ക്ലിനിക്കൽ പരീക്ഷണങ്ങൾ ഫാസ്റ്റ് ട്രാക്കിൽ ചെയ്തുതീർക്കാനായിരുന്നു ഐസിഎംആറിന്റെ നിർദേശം. ഏറ്റവും മുൻതൂക്കം നൽകുന്ന പ്രൊജക്ടുകളിൽ ഒന്നാണ് വാക്‌സിന്റെത്.
പരീക്ഷണത്തിനായുള്ള ആളുകളുടെ എൻറോൾമെന്റ് ഈ മാസം ആദ്യം തന്നെ തുടങ്ങണമെന്നും ഇൻസ്റ്റ്യൂട്ടുകളോട് ഐസിഎംആർ പറഞ്ഞിരുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി കണ്ടെത്തിയ വൈറസ് വകഭേദം ഉപയോഗിച്ചാണ് ഭാരത് ബയോടെക്കിന്റെ വാക്‌സിൻ പരീക്ഷണം. ആഗസ്റ്റ് 15നകം വാക്‌സിൻ പൊതുജനങ്ങൾക്ക് ഉപയോഗത്തിനായി സജ്ജമാക്കണമെന്നും ഐസിഎംആർ പറഞ്ഞിരുന്നു.
covid vaccine, icmr
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here